Above Pot

കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന് ഏറ്റെടുക്കുന്നത് 12 സെന്റ് സ്ഥലം

ഗുരുവായൂര്‍: കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലം തങ്ങളുടെ ഉപജീവന മാർഗങ്ങൾ ഇല്ലാതാക്കുമെന്ന് സ്ഥലമുടമകൾ. സ്ഥലമേറ്റെടുപ്പ് നടപടികളുടെ ഭാഗമായുള്ള സാമൂഹ്യ പ്രത്യാഘാത നിർണയ യോഗത്തിലാണ് സ്ഥലമുടമകളിലൊരു വിഭാഗം തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്. പാലം ഒഴിവാക്കാനുള്ള ബദൽ മാർഗങ്ങളും അവർ ചൂണ്ടിക്കാട്ടി.

First Paragraph  728-90

സ്ഥലം എടുക്കുന്നതിന് ലഭിക്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് യോഗത്തിൽ ചർച്ചുയുണ്ടായില്ല. 20 പേരുടെ സ്ഥലമാണ് പാലത്തിനായി ഏറ്റെടുക്കുന്നത്. നഗരസഭയുടെ കുട്ടികളുടെ പാർക്കിങിൻറെ സ്ഥലവും നഷ്ടപ്പെടുന്നുണ്ട്. ഏകദേശം 12 സെൻറ് സ്ഥലമാണ് പാലത്തിനായി ഏറ്റെടുക്കേണ്ടത്. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ സംബന്ധിച്ച് ജില്ല കലക്ടർക്ക് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകുമെന്ന് സാമൂഹ്യാഘാത പഠനം നടത്തിയ യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ അധികൃതർ പറഞ്ഞു.

Second Paragraph (saravana bhavan

തുടർന്ന് വിദഗ്ധ സമിതി യോഗം ചേരും. ഡെപ്യൂട്ടി കലക്ടർ പി. രാജൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മാനേജർ ടി. ദിവ്യ, തൈക്കാട് വില്ലേജ് ഓഫിസർ പി. രാജൻ, ഗുരുവായൂർ വില്ലേജ് ഓഫിസർ എ. ബിജു, കൗൺസിലർമാരായ ശ്രീദേവി ബാലൻ, പ്രിയ രാജേന്ദ്രൻ, നഗരസഭ സൂപ്രണ്ട് ടി.ജെ. പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 462.2 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമായാണ് കിഴക്കെ നടയിൽ പാലം നിർമിക്കുന്നത്. പാലത്തിൻറെ നിർമാണ ചെലവായ 25 കോടി രൂപ കഴിഞ്ഞ വർഷം കിഫ്ബിയിൽ ഉൾപ്പെടുത്തിയിരുന്നു