പാടശേഖരങ്ങളിലെ കീടങ്ങളെ തുരത്താൻ ഇനി അഗ്രോഡ്രോൺ

">

തൃശ്ശൂർ : വൈഗ കൃഷി ഉന്നതി മേളയില്‍ കീടങ്ങളെ തുരത്താൻ അഗ്രോഡ്രോ ണെത്തി. വിമാനം പോലെമുകളില്‍ നിന്നും കീടനാശിനി തളിക്കാൻ സഹായിക്കുന്ന സംവിധാനം ഏറോനോട്ടിക് എഞ്ചിനീയറിങ്ങ് പഠനം പൂര്‍ ത്തിയാക്കിയ പട്ടണക്കാട് സ്വദേശി സി ദേവനാണ് കണ്ടു പിടിച്ചത് . തെങ്ങുകളിലും മറ്റ് ഉയരമുള്ള ഇടങ്ങളിലെ കൃഷിയിടങ്ങളിലും കീടങ്ങളെ കണ്ടെ ത്തുന്നതിനും കീടനാശിനി ഫലപ്രദമായിഉപയോഗിക്കുന്നതിനും ഈ സംവിധാനം സഹായകമാണ്. ആറു ഭാഗങ്ങളിലേക്ക് ചിറക് പോലെ ഉയര്‍ന്നു നില്‍ക്കുന്ന സ്പ്രിങ്ങ്ലര്‍, പ്രൊ പ്പല്ലര്‍, ഫ്ളൈറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയാണ് അഗ്രോഡ്രോണിന്‍റെ പ്രധാന ഭാഗങ്ങള്‍.

agro dron vaiga

റിമോട്ട് കണ്‍ട്രോള്‍ രീതിയിലാണ് പ്രവര്‍ ത്തനം. ഒരു കിലോമീറ്റര്‍ സ്ഥല പരിധിയില്‍ അരമണിക്കൂര്‍ സമയം കൊണ്ട് അഞ്ചു ലിറ്റര്‍ കീടനാശിനി കൃഷിയിടങ്ങളില്‍ ഉപയോഗിക്കാൻ സാധിക്കും. 1.25 ലക്ഷം രൂപയാണ് ചിലവ്. വ്യാവസായികാടിസ്ഥാന ത്തില്‍ രീതിയില്‍ നിര്‍മ്മി ക്കുകയാണെങ്കില്‍ ചിലവ് കുറക്കാൻ സാധിക്കുമെന്ന് ദേവൻ പറയുന്നു. ഫോര്‍ കെ എ ച്ച് ഡി ക്യാമറയും ഉള്ളതുകൊണ്ട് കൃഷിയുടെ വളര്‍ ച്ച നേരിട്ടറിയാനും അഗ്രോഡ്രോ ണ്‍ കര്‍ഷകര്‍ക്ക് വഴിയൊരുക്കുന്നു. പൈലറ്റില്ലാതെ എങ്ങനെ വിമാനം പറത്താം എന്ന ചി ന്തയാണ് ദേവനെ അഗ്രോഡ്രോണിലേക്കെ ത്തി ച്ചത്. അധ്യാപകരായ അരുണ്‍ കുമാര്‍, ഗോകുല്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ലഭി ച്ചിരുന്നു. നൂതന കാര്‍ഷിക മുന്നേറ്റ ത്തിന്‍റെ നേട്ടമായി അഗ്രോഡ്രോണ്‍ കര്‍ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors