അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി , യുഡി എഫ് പ്രകടനവും ധർണയും നടത്തി

">

ഗുരുവായൂർ: ഇടതു മുന്നണിയുടെ ആവശ്യ പ്രകാരം അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ യു.ഡി.എഫ് പ്രകടനവും ധർണയും നടത്തി. കിഴക്കെ നടയിൽ നടന്ന ധർണ മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. മത്സരിച്ചാൽ ജയിക്കില്ല എന്ന് പൂർണ ബോധ്യം ഉള്ളതിനാലാണ് ഇടതു മുന്നണി ഭരണസ്വാധീനം ഉപയോഗിച്ച് അവസാന മണിക്കൂറിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി. ബലറാം മുഖ്യപ്രഭാഷണം നടത്തി. എ.ടി. സ്റ്റീഫൻ, ആർ.വി. അബ്ദുൾ റഹിം, അർബൻ ബാങ്ക് ചെയർമാൻ പി. യതീന്ദ്രദാസ്, ആർ. രവികുമാർ, കെ.ഡി. വീരമണി, കെ. നവാസ്, ബാലൻ വാറനാട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors