Post Header (woking) vadesheri

രാജ്യത്തെ പുതിയ മാറ്റങ്ങൾ പലതും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല : മന്ത്രി കെ കൃഷ്ണൻ കുട്ടി

Above Post Pazhidam (working)

ഗുരുവായൂര്‍: രാജ്യത്തെ പുതിയ മാറ്റങ്ങൾ പലതും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല എന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഗുരുവായൂർ പ്രസ് ഫോറത്തിൻറെ പുതി‍യ ഓഫിസ് മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ വാർത്തയാക്കുനുള്ള വ്യഗ്രതയിൽ മനുഷ്യൻറെ അടിസ്ഥാന പ്രശ്നങ്ങൾ മാധ്യമങ്ങൾ മറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ambiswami restaurant

. നിയമ നിർമാണ സഭകളുടെയും നീതിന്യായ സംവിധാനത്തിൻറെയും തെരഞ്ഞെടുപ്പ് കമീഷൻ, സി.ബി.ഐ, വിവരാവകാശൻ കമീഷൻ, റിസർവ് ബാങ്ക് എന്നിവയുടെയെല്ലാം വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങൾ വേണ്ടത്ര ചർച്ച ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. ഭീകര വിരുദ്ധ നിയമം, പൗരത്വ നിയമം എന്നിവ പോലും ചർച്ച ചെയ്യുന്നില്ല .ഭരണ കൂടത്തി നെതിരെയുള്ള വാർത്തകൾ വരാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയില്ലേ . മാധ്യമങ്ങളുടെ നിയന്ത്രണം ഭരണകൂടങ്ങൾ കൊണ്ട് സഹായം ലഭിക്കുന്ന ചുരുക്കം ചില കോർപ്പറേറ്റുകളുടെ കൈകളിലേക്ക് പോകുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ എ. വേണുഗോപാൽ (മനോരമ), ജനു ഗുരുവായൂർ (മാതൃഭൂമി), കെ.ഇ. ശങ്കരൻ നമ്പൂതിരി (ദീപിക), എടമന രാമൻകുട്ടി നായർ (കേരള ടൈംസ്) എന്നിവരെ നഗരസഭാധ്യക്ഷ വി.എസ്. രേവതി ആദരിച്ചു. ഊരാലുങ്കൽ സൊസൈറ്റിയെ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ആദരിച്ചു. ജ്യോതി ലാബ്സ് സൗത്ത് സോൺ ഇൻചാർജ് എം.പി. സിദ്ധാർത്ഥൻ മുഖ്യാതിഥിയായിരുന്നു.

Second Paragraph  Rugmini (working)

നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, പ്രസ് ഫോറം പ്രസിഡൻറ് ലിജിത്ത് തരകൻ, സെക്രട്ടറി ടി.ജി. ഷൈജു, പി.കെ. രാജേഷ് ബാബു, സുരേഷ് വാര്യർ എന്നിവർ സംസാരിച്ചു. ടി.ബി. ജയപ്രകാശ്, ശിവജി നാരായണൻ, വിജയൻ മേനോൻ, ടി.ടി. മുനേഷ്, ജോഫി ചൊവ്വന്നൂർ, കെ.വി. സുബൈർ, വേണു എടക്കഴിയൂർ, മനീഷ് ഡേവിഡ്, നിധിൻ നാരായണൻ എന്നിവർ നേതൃത്വം നൽകി.