ഗുരുവായൂർ പ്രസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറായി ലിജിത് തരകനെയും (മാധ്യമം) സെക്രട്ടറിയായി ടി.ജി. ഷൈജുവിനെയും (കേരള ഭൂഷണം) തെരഞ്ഞെടുത്തു. ശിവജി നാരായണൻ – മലയാളം ഡെയിലി, ടി.ബി. ജയപ്രകാശ് – ദേശാഭിമാനി, (വൈസ് പ്രസിഡൻറ്), ടി.ടി. മുനേഷ് – പ്രൈം ടി.വി, മനീഷ് ഡേവിഡ്- ജനയുഗം, (ജോ. സെക്ര.), പി.കെ. രാജേഷ് ബാബു – വീക്ഷണം (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വേണു എടക്കഴിയൂർ വരണാധികാരിയായിരുന്നു. ജോഫി ചൊവ്വന്നൂർ, കെ.വി. സുബൈർ, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു