Post Header (woking) vadesheri

നിയമം ലംഘിച്ച് പോലീസിന്റെ നിയമലംഘന പരിശോധന

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ തിരക്കിനിടെ നിയമം ലംഘിച്ച് പോലീസിന്റെ നിയമലംഘന പരിശോധന സന്ധ്യ. സമയത്ത് ക്ഷേത്ര ദർശനത്തിന് പോകുന്ന സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹനയാത്രക്കാരെ തടഞ്ഞു നിർത്തിയായിരുന്നു വാഹന പരിശോധന. ഇന്നലെ വൈകുന്നേരം പടിഞ്ഞാറെ നട ജംഗ്ഷനിൽ ടെമ്പിൾ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ പി.എം.വിമോദിന്റെ നേതൃത്വത്തിലായിരുന്നു നിയമം കാറ്റിൽ പറത്തിയുള്ള പരിശോധന.

Ambiswami restaurant

ഒരേ സമയം ഒന്നിലധികം വാഹനങ്ങൾ തടഞ്ഞു നിർത്തി വാഹനങ്ങൾ പരിശോധിക്കരുതെന്നും പോലീസ് ഓഫീസർ വാഹനത്തിന് അടുത്ത് ചെന്ന് പരിശോധന നടത്തണമെന്നുമുള്ള ഡിജിപിയുടെ ഉത്തരവിനെ പോലും വിലകൽപ്പിക്കാതെയാണ് എസ്‌ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തി വന്നിരുന്നത്. പോലീസ് വാഹനത്തിന്റെ ചുറ്റും പോലീസിന്റെ പിടിയിലായ ഇരുചക്ര വാഹനയാത്രക്കാർ കൂടി നിൽക്കുന്നത് കാണാമായിരുന്നു. ഇതിന് നടുവിൽ വാഹനത്തിന്റെ മുന്നിൽ നിന്നാണ് എസ്‌ഐ രേഖകൾ പരിശോധിച്ചിരുന്നത്. സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ദർശനത്തിന് പോകുന്ന സ്ത്രീകളേയും തടഞ്ഞു നിർത്തുന്നുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിന് പോകുകയാണെന്ന് അറിയിച്ചിട്ടും ഇവരെ പറഞ്ഞയക്കാൻ പോലീസ് തയ്യാറായില്ല. പ്രധാന ജംഗ്ഷനിൽ തന്നെ പോലീസ് ജീപ്പ് നിർത്തിയുള്ള പരിശോധന കാരണം ഗതാഗത കുരുക്കും ഉണ്ടാകുന്നുണ്ട്.