കാസർകോഡ് ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

">

കാസർകോഡ് : പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച സ്ഥലത്തുകൊണ്ടുപോയി പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഏച്ചിലടുക്കത്തെ കശുമാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ 27 ഇഞ്ച് നീളമുള്ള വടിവാള്‍ ആണ് കണ്ടെടുത്തത്. പ്രതിയുടെ നാടായ എച്ചിലടുക്ക മാവുങ്കാലിലെത്തിച്ച് നടത്തിയ അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിലാണ് 27 ഇഞ്ച് നീളമുള്ള വടിവാള്‍ കണ്ടെത്തിയത്. ഈ വാളുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആളൊഴിഞ്ഞ മറ്റൊരു പറമ്പില്നിാന്ന് രണ്ടു വാളുകള്‍ കൂടി കണ്ടെടുത്തു. 63 സെന്റിമീറ്റര്‍ നീളവും, മൂന്നു സെന്റിമീറ്റര്‍ വീതിയും ഉള്ള രക്തം പുരണ്ട വാളാണ് കണ്ടെത്തിയത്.

കേസിലെ നാലാം പ്രതി അനില്കുമാറിനെയും ഏഴാം പ്രതി വിജിനിനെയും കൊണ്ട് നടത്തിയ തെളിവെടുപ്പിലാണ് വാള്‍ കണ്ടെത്തിയത്. അതിനിടെ, പ്രതികളില്‍ ഒരാള്‍ ഉപേക്ഷിച്ച വസ്ത്രവും കണ്ടെത്തി. കൊലപാതകത്തിനുശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്ട്ടാ ണ് കണ്ടെത്തിയത് പ്രതികള്‍ കൊലനടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു. തൊട്ടപ്പുറത്തെ വിജനമായ സ്ഥലത്തെ വെള്ളമില്ലാത്ത തോട്ടിലിട്ട് മറ്റു പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ചതും കണ്ടെത്തി. അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയപരിശോധന നടത്തും. പ്രതികളെ വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിനെ ഏല്പിവച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ടിപി വധക്കേസ്, ശബരിമല തുടങ്ങി സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം ശ്രീജിത്തിന് ചുമതല നല്കുപന്നു. കെവിന്‍ കേസില്‍ വീഴ്ച വരുത്തിയ എസ്പിയും അന്വേഷണസംഘത്തിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Sponsors