Post Header (woking) vadesheri

വനിതാ സംരംഭകരുടെ എക്‌സ്‌പോ 14-നും 15-നും

Above Post Pazhidam (working)

ചാവക്കാട്: എംപവര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വനിതാ സംരംഭകരുടെ എക്സ്പോ 14, 15, തിയതികളില്‍ തിരുവത്ര ടി.എം. ഹാളില്‍ നടക്കുമെന്ന് കോഡിനേറ്റര്‍മാരായ സീമ അബ്ദുനാസ്, ഫൗസിയ നജീബ്, സജിത ഷിനോജ്, കെ.പി.ജാസ്മിന്‍ എന്നിവര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 10-ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് എക്സ്പോ ഉദ്ഘാടനം ചെയ്യും. നിയുക്ത എം.എല്‍.എ. എന്‍.കെ. അക്ബര്‍ മുഖ്യാതിഥിയാവും.

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്, സൗജന്യ ശിശുരോഗ നിര്‍ണ്ണയ ക്യാമ്പ്, സൗജന്യ പ്രമേഹ നിര്‍ണ്ണയ ക്യാമ്പ് എന്നിവയും കാര്‍ഷിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിവിധ ഉത്പ്പന്നങ്ങളുടെ സ്റ്റാളുകളും എക്‌സ്‌പോയില്‍ സജ്ജീകരിക്കും.

പ്രാദേശിക തലത്തിലുള്ള വനിതാകൂട്ടായ്മകള്‍ക്ക് അവരുടെ ഉദ്പ്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും എക്‌സ്‌പോയില്‍ സൗകര്യം ഒരുക്കും.

First Paragraph Jitesh panikar (working)