Madhavam header
Above Pot

ഗുരുവായൂർ ദേവസ്വത്തിന്റെ ജലക്ഷാമത്തിന് പരിഹാരം , കുടിവെള്ള പദ്ധതി 24 ന് കമ്മീഷൻ ചെയ്യും .

ഗുരുവായൂർ : ഗുരുവായൂർ – ചാവക്കാട് കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യുമ്പോൾ അഞ്ച് ലക്ഷം ലിറ്റർ ജലം ഗുരുവായൂർ ദേവസ്വത്തിന് പ്രതി ദിനം ലഭിക്കും . . പ്രതി ദിനം അഞ്ചു ലക്ഷം ലിറ്റർ ദേവസ്വത്തിന് നൽകുമ്പോൾ ഇരുപതിനായിരം രൂപയോളം വെച്ച് ദേവസ്വം ജലത്തിന്റെ വിലയായി നൽകണം .ആദ്യഘട്ടത്തിൽ പദ്ധതിക്കായി ദേവസ്വം നൽകിയ വിഹിതത്തിൽ നിന്ന് ദേവസ്വം ഉപയോഗിച്ച ജലത്തിന്റെ പണം കുറവ് ചെയ്യും . എടുക്കുന്ന ജലത്തിന്റെ അളവ് നോക്കാൻ പ്രത്യേക മീറ്റർ സംവിധാനം ഏർപ്പെടുത്തും . അഞ്ച് കിലോ ലിറ്റർ വെള്ളത്തിന് 200 രൂപ എന്ന കണക്കിലാണ് ബില്ലിംഗ് നടത്തുക എന്ന് അസിസ്റ്റന്റ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ പി ജെ ജിസ അറിയിച്ചു .

ഹർത്താൽ മൂലം മാറ്റി വെച്ച ഗുരുവായൂർ ചാവക്കാട് കുടിവെള്ള പദ്ധതി 24
ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർവഹിക്കുമെന്ന് എം എൽ എ കെ വി അബ്ദുൾ ഖാദർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഗുരുവായൂർ സത്യഗ്രഹ സ്മാരക വേദിയിൽ രാവിലെ 9 ന് നടക്കുന്ന ചടങ്ങിൽ എം എൽ എ അധ്യക്ഷത വഹിക്കും .ചാവക്കാട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യേണ്ട ചടങ്ങ് ഹർത്താൽ മൂലം മാറ്റി വെക്കുകയായിരുന്നു .ചടങ്ങിൽ സി എൻ ജയദേവൻ എം പി ,ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് , ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സ്‌കീം ഫോർ സ്മാൾ ആൻഡ്‌ മീഡിയം ടൗൺ ( യു ഐ ഡി എസ് എസ് എം ടി ) എന്ന പദ്ധതി പ്രകാരം 2009ൽ ആരംഭിച്ച പദ്ധതിയിൽ എൺപത് ശതമാനം കേന്ദ്ര വിഹിതവും , പത്ത് ശതമാനം സംസ്ഥാന വിഹിതവും അഞ്ച് ശതമാനം വീതം ചാവക്കാട് ഗുരുവായൂർ നഗര സഭകളുടെ വിഹിതവും കൂടി 54.10 കോടി രൂപ
ചിലവിൽ ആണ് പദ്ധതി പൂർത്തിയായത് . ഗുരുവായൂർ നഗര സഭയുടെ വിഹിതത്തിൽ 32 ശതമാനം ഗുരുവായൂർ ദേവസ്വം വഹിക്കും . 80 ലക്ഷം ലിറ്റർ വെള്ളം ഗുരുവായൂരിനും ,50 ലക്ഷം ലിറ്റർ വെള്ളം ചാവക്കാട് നഗര സഭക്കും പ്രതിദിനം ലഭിക്കും .കരുവന്നൂർ പുഴയിൽ ആറ് മീറ്റർ വ്യാസത്തിലുള്ള കിണറിൽ നിന്നും ജലമെടുത്ത് വെള്ളാനിയിലുള്ള 13 ദശ ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച ശേഷം ഏങ്ങണ്ടിയൂർ ആയിരം കണ്ണി ക്ഷേത്രത്തിന് സമീപമുള്ള ജലസംഭരണിയിൽ സംഭരിച്ചാണ് ഗുരുവായൂർ ചാവക്കാട് മേഖലയിലേക്ക് ജലമെത്തിക്കുന്നത് .

ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, ഗുരുവായൂർ നഗരസഭാ ചെയർ പേഴ്‌സൺ വി എസ് രേവതി, വൈസ് ചെയർമാൻ കെ പി വിനോദ്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി ജെ ജിസ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Vadasheri Footer