Above Pot

ഗുരുവായൂരിലെ വലിയ തോടിനെ ചൊല്ലി മുൻ ചെയർമാനും കെ പി വിനോദും കൗൺസിൽ യോഗത്തിൽ കോർത്തു

ഗുരുവായൂർ : വലിയ തോട് ശുചീകരണത്തെ സംബന്ധിച്ച് കൗൺസിലിൽ നടന്ന ചർച്ചയിൽ നഗരസഭ വൈസ് ചെയർമാനും ,മുൻ അധ്യക്ഷ പ്രൊഫ പി കെ ശാന്ത കുമാരിയും തമ്മിൽ തർക്കം . നാല്പത് വർഷത്തിനിടയിൽ ആദ്യമായാണ് വലിയ തോട് ശുചീകരിക്കുന്നത് എന്ന് വൈസ് ചെയർമാന്റെ അവകാശ വാദമാണ് പി കെ ശാന്തകുമാരി ഖണ്ഡിച്ചത് . ആദ്യ നഗര സഭ ഭരണകാലത്തും രണ്ടാം നഗരസഭ ഭരണകാലത്തും വലിയ തോട് ശുചീകരിച്ചിട്ടുണ്ടെന്നും സംശയമുള്ളവർക്ക് അന്നത്തെ ഫയൽ പരിശോധിക്കാ മെന്നും പി കെ ശാന്ത കുമാരി തിരിച്ചടിച്ചു .

First Paragraph  728-90

തുടർന്ന് തന്റെ പ്രസ്താവന തിരുത്തുന്നതായി വൈസ് ചെയർമാൻ അറിയിച്ചു . വലിയ തോട് ശുചീകരണത്തിനുള്ള പദ്ധതി അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് വൈസ് ചെയർമാൻ കെ.പി. വിനോദ് കൗൺസിലിൽ യോഗത്തിൽ അറിയിച്ചു . . തോട് വീണ്ടും മാലിന്യ കേന്ദ്രമാകാതിരിക്കാൻ നടപടി വേണമെന്ന് ആർ.വി. അബ്ദുൾ മജീദും സുരേഷ് വാര്യരും ആവശ്യപ്പെട്ടു. വലിയ തോടിലെ കയ്യേറ്റങ്ങൾ സർവേ നടത്തി ഒഴിപ്പിക്കണമെന്ന് ശോഭ ഹരിനാരായണൻ ആവശ്യപ്പെട്ടു . കാന നിർമാണം ഇഴയുന്നതും കുടിവെള്ള പൈപ്പുകളിടാൻ താമസിക്കുന്നതും ആൻറോ തോമസ് ശ്രദ്ധയിൽപ്പെടുത്തി. ഏറ്റവും കൂടുതൽ വാർഡുകളുള്ള പൂക്കോട് കൃഷി ഓഫിസറില്ലാത്ത പ്രശ്നം കൗൺസിലിൽ ചർച്ചയായി. ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം തുടങ്ങാൻ വൈകുന്നതിനെ പ്രസാദ് പൊന്നരാശേരി ചോദ്യം ചെയ്തു.

Second Paragraph (saravana bhavan

തൈക്കാട് മേഖല‍യിലെ 64 പൊതുടാപ്പുകളിലേക്ക് വെള്ളം നൽകിയ വകയിൽ 60.80 ലക്ഷം കുടിശികയുണ്ടെന്ന വാട്ടർ അതോറിറ്റിയുടെ കത്ത് കൗൺസിൽ ചർച്ച ചെയ്തു. സംയുക്ത പരിശോധനക്ക് ശേഷം പണം നൽകിയാൽ മതിയെന്ന് ഭരണ പക്ഷവും പ്രതിപക്ഷവും ചേർന്ന് തീരുമാനിച്ചു. കൗൺസിലിലെ ചോദ്യങ്ങൾക്കൊന്നും ചെയർമാൻ വി.എസ്. രേവതി മറുപടി പറയുന്നില്ലെന്ന് പി എസ് രാജൻ ആരോപിച്ചു . ചെയർപേഴ്സൻ നിശബ്ദത പാലിക്കുകയും ഭരണ പക്ഷത്തെ സി.പി.എം അംഗങ്ങൾ മറുപടി പറയുകയും ചെയ്യുകയാണെന്നായിരുന്നു ആരോപണം. സി.പി.ഐയിലെ ഒരു അംഗവും കൗൺസിലിൽ സംസാരിച്ചിരുന്നില്ല. പി.എസ്. രാജൻ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ചെന്ന് കണ്ടതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാഗ്വാദം നടന്നു. ചെയർപേഴ്സൻ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. ടി.ടി. ശിവദാസൻ, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, ബാബു ആളൂർ , എ ടി ഹംസ , ബഷീർ പൂക്കോട് എന്നിവർ സംസാരിച്ചു.