ജനസേവ ഫോറം കുടുംബസംഗമം നടത്തി

">

ഗുരുവായൂർ: ജനസേവ ഫോറം ജനറൽബോഡി യോഗവും കുടുംബസംഗമവും നഗരസഭ ചെയർപേഴ്‌സൺ വി.എസ്.രേവതി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡോ. ആർ വി ദാമോദരൻ, ഡോ.കെ. ജിജു, ഡോ.വിനോദ് ഗോവിന്ദ്, അഡ്വ.കെ വേലായുധൻ, അഡ്വ. സുബരായ പൈ, അഡ്വ.സി.നിവേദിത, ഡോ. സുജ, ഡോ. ചന്ദ്രിക ശങ്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് കെ.വി.രാധാകൃഷ്ണ വാരിയർ അധ്യക്ഷനായി. കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, സുഷ ബാബു, വിവിധ സംഘടനാ പ്രതിനിധികളായ കെ.പി.കരുണാകരൻ, ആർ.വി.അലി, ശാന്ത വാരിയർ, സജിത്ത് കുമാർ, ഡോ.അച്യുതൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായി. പുതിയ ഭാരവാഹികളായി കെ.വി.രാധാകൃഷ്ണ വാരിയർ (പ്രസിഡന്റ്), എം.പി.പരമേശ്വരൻ (സെക്രട്ടറി), പി.ആർ.സുബ്രഹ്മണ്യൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors