Madhavam header
Above Pot

റെയിൽവേ സ്റ്റേഷനിൽ നിന്നും മാധ്യമ പ്രവർത്തകന്റെ ഫോൺ തട്ടിപ്പറിച്ചോടിയ പ്രതി പിടിയിൽ

ഗുരുവായൂര്‍: ട്രെയിനില്‍ യാത്രചെയ്യവെ ഗുരുവായൂരിലെ മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണും, പണവും മോഷ്ടിയ്ക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി മുരുകനേ(43)യാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണനും, സംഘവും ബലപ്രയോഗത്തിലൂടെ കീഴടക്കി പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയോടെ പുനലൂരില്‍നിന്നും ഗുരുവായൂര്‍ക്ക് വരുകയായിരുന്നു, മാധ്യമപ്രവര്‍ത്തകനായ അച്ച്യുതകുറുപ്പ്. റെയില്‍വേസ്റ്റേഷനില്‍വെച്ച് ഫോണ്‍ തട്ടിപറിച്ചെടുത്ത് ഓടിയ ഇയാള്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ ഒളിച്ചിരിയ്ക്കയായിരുന്നു. പോലീസ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഇയാള്‍ ട്രെയിനില്‍നിന്നും ഇറങ്ങിയോടി. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ റെയില്‍വേ സ്റ്റ്ഷനില്‍വെച്ച്തന്നെ സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. റെയില്‍വേസ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ഇയാള്‍ക്കെതിരെ ഷൊര്‍ണ്ണര്‍ പോലീസില്‍ മാലമോഷണത്തിന് കേസുണ്ടെന്ന് ഗുരുവായൂര്‍ പോലീസ് അറിയിച്ചു. ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ്‌ചെയ്തു

Vadasheri Footer