728-90

ശരത് ലാൽ ,കൃപേഷ് വധം – യൂത്ത് കോൺഗ്രസ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

Star

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ധീരരക്തസാക്ഷികൾ കൃപേഷിനേയും, ശരത്ത് ലാലിനെയും അരുംകൊലചെയ്ത സിപിഎം കാടത്തത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൈരളി ജംക്ഷനിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ.സി.എ.ഗോപപ്രതാപൻ ഉദ്‌ഘാടനം ചെയ്ത അനുസ്മരണ സദസ്സിന് മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ആർ.രവികുമാർ, എ.പി.മുഹമ്മദുണ്ണി, പി.ഐ.ലാസർ മാസ്റ്റർ, ഒ.കെ.ആർ.മണികണ്ഠൻ, ശശി വാറണാട്ട്, അരവിന്ദൻ പല്ലത്ത്, ശൈലജ ദേവൻ, ആന്റോ തോമസ്, ശിവൻ പാലിയത്ത്, നിഖിൽ.ജി.കൃഷ്ണൻ, മേഴ്സി ജോയ്, സന്തോഷ് കുമാർ, സി.എസ്.സൂരജ് എന്നിവർ പ്രസംഗിച്ചു. അനുസ്മരണ സദസ്സിന് മണ്ഡലം ഭാരവാഹികളായ പ്രദീപ് കുമാർ സ്വാഗതവും, രാമചന്ദ്രൻ പല്ലത്ത് നന്ദിയും പറഞ്ഞു.