Madhavam header
Above Pot

മത പരിവർത്തനം ജാതീയതയ്ക്കുള്ള ശാശ്വത പരിഹാരമല്ല : പ്രൊഫ: എം .എം .നാരായണൻ

ഗുരുവായൂർ : രാജ്യത്തിന്റെ സ്വാഭാവികമായ നാനാത്വത്തെ നിഷേധിച്ച് കൃത്രിമമായ ഏകത്വത്തെ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ ചെയ്യുന്നതെന്ന് പ്രൊഫ: എം . എം .നാരായണൻ
സംസ്കാരം എന്നത് വളരെ സങ്കീർണ്ണമായ ഒന്നാണ് എന്താണ് സംസ്കാരം എന്ന് ചോദിക്കുന്നതിനേക്കാൾ എന്തല്ല സംസ്കാരം എന്നന്വേഷിക്കുന്നതാണ് അതിനെ നിർവ്വചിക്കുന്നതിനുള്ള എളുപ്പമായ മാർഗ്ഗം .മത പരിവർത്തനം ജാതീയതയ്ക്കുള്ള ശാശ്വത പരിഹാരമല്ല .ജന്മിയെ അല്ല ജന്മിത്വത്തെ ഇല്ലാതാക്കിയതിനാലാണ് കേരളീയ നവോത്ഥാനത്തിന് മുന്നേറാൻ വഴിയൊരുക്കിയത് . ഹിന്ദു എന്നാൽ ആർ എസ് എസ് ആണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ ബോധപൂർവ്വം നടക്കുന്നു ഇതിനെ ദേശീയതയുടെ സാംസ്കാരികത കൊണ്ട് പ്രതിരോധിക്കുവാൻ സാധിക്കേണ്ടതുണ്ടെന്നും ഗുരുവായൂർ പുസ്തകോത്സവത്തിന്റെ ഭാഗമായി “സാംസ്കാരിക ദേഗീയതയും ദേശീയതകളുടെ സംസ്കാരവും ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചാവക്കാട് നഗരസഭ ചെയർമാൻ എൻ . കെ . അക്ബർ അധ്യക്ഷത വഹിച്ചു പി . അജിത് , എ . രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു .തുടർന്ന് രാഗേഷ് കമ്മത്ത് തുറവൂരും സംഘവും അവതരിപ്പിച്ച കുടുക്ക വീണവാദനവും അരങ്ങേറി

Vadasheri Footer