Header 1 = sarovaram
Above Pot

മലബാറിലെ ആദ്യ കണ്ടെയ്‌നറൈസ്ഡ് സബ്‌സ്‌റ്റേഷന്‍ 22ന് മന്ത്രി മണി ഉൽഘാടനം ചെയ്യും

ചാവക്കാട്: ബ്ലാങ്ങാട് 33 കെ.വി. കണ്ടെയ്‌നറൈസ്ഡ് സബ്‌സ്‌റ്റേഷന്‍ വെള്ളിയാഴ്ച മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച വൈകീട്ട് നാലിന് സബ്‌സ്‌റ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയാവും. സബ്‌സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഗുണഭോക്താക്കള്‍ക്ക് പ്രസരണനഷ്ടം കൂടാതെ ഉയര്‍ന്ന വോള്‍ട്ടേജോടുകൂടിയ വൈദ്യുതി ലഭ്യമാവുമെന്ന് എം.എല്‍.എ. പറഞ്ഞു.

കേന്ദ്രസഹായത്തോടെ സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബി.യും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.23 സെന്റ് സ്ഥലത്താണ് മലബാറിലെ ആദ്യത്തെതും സംസ്ഥാനത്തെ നാലാമത്തെതുമായ സബ്‌സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.സബ്‌സ്‌റ്റേഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഒഴികെയുള്ള മറ്റ് ഭാഗങ്ങളെല്ലാം കണ്ടെയ്‌നറിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ കുറച്ചു സ്ഥലമേ ആവശ്യമുള്ളൂവെന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.കേന്ദ്രസഹായമായി ലഭിച്ച 1.09 കോടി ഉള്‍പ്പെടെ ആറു കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലും ചാവക്കാട് നഗരസഭയുടെ മുല്ലത്തറ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലയിലുമാണ് സ്ബ്‌സ്‌റ്റേഷന്റെ പ്രയോജനം ലഭിക്കുക.

Astrologer

ഈ മേഖലയിലെ 20,000 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പുന്ന സബ്‌സ്‌റ്റേഷനില്‍ നിന്നാണ് ഇവിടേക്കുള്ള ലൈന്‍ വലിച്ചിരിക്കുന്നത്.ഇതില്‍ കനോലികനാല്‍ ഉള്‍പ്പെടുന്ന 913 മീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെയാണ് ലൈന്‍ വലിച്ചിട്ടുള്ളത്.നിര്‍മാണം തുടങ്ങി എട്ട് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായെന്ന് കെ.എസ്.ഇ.ബി. തൃശ്ശൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എന്‍.കലാധരന്‍ പറഞ്ഞു.ഉദ്യോഗസ്ഥരായ ടോണി വര്‍ഗീസ്, സി.എസ്.അജിത് കുമാര്‍, സുരേഷ് കെ.എസ്. എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer