Header 1 vadesheri (working)

ക്രിസ്റ്റീന എമ്പ്രസ് മതരേഖ ഹാജരാക്കി ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍: മതേതരത്തിന്റെ ചക്രവർത്തിനി ആകട്ടെ എന്ന് ഉദ്ദേശിച്ചാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ പരേതനായ കെ ജയചന്ദ്രൻ മകൾക്ക് ക്രിസ്റ്റീന എമ്പ്രസ് എന്ന് പേരിട്ടത്. കൃഷ്‌ണൻ ,ക്രിസ്തു ,നബി എന്നീ പേരുകളിൽ നിന്നും ഓരോ അക്ഷരം എടുത്ത് എമ്പ്രസ് (ചക്രവർത്തിനി) എന്ന വക്കും ചേർത്താണ് മകൾക്ക് പേരിട്ടത് .എന്നാൽ ആ മതേതര ചക്രവർത്തിനിയുടെ വിവാഹം റജിസ്റ്റർ ചെയ്യാൻ മത രേഖ തന്നെ ഹാജരാക്കേണ്ടി വന്നു ക്രിസ്റ്റീനക്ക് . ആഗസ്റ്റ് 24നാണ് ഗുരുവായൂര്‍ ക്ഷേത്രസന്നിധില്‍ ക്രിസ്റ്റീനയുടെയും ദീപക് രാജിന്റെയും വിവാഹം നടന്നത്. വിവാഹസത്കാരവും ഗുരുവായൂരില്‍ തന്നെയായിരുന്നു.

First Paragraph Rugmini Regency (working)

ക്രിസ്റ്റീന എന്ന പേര്‍ നഗരസഭക്ക് ബോധിക്കാതെ പോയതാണ് പ്രശ്‌നം. ഇതാണ് പേരെങ്കില്‍ ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് വിവാഹ രജിസ്‌ട്രേഷന്‍ വിഭാഗം ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകളടക്കമാണ് എത്തിയതെങ്കിലും മതം കാണിക്കുന്ന രേഖ ഉണ്ടായിരുന്നില്ല.തിരിച്ചറിയല്‍ രേഖയായി ക്രിസ്റ്റീന കൊണ്ടുവന്നത് പാസ്‌പോര്‍ട്ട് പകര്‍പ്പ് ആണ്. നഗര സഭയിലെ രണ്ടു ഭരണകക്ഷി കൗൺസിലർമാരായ അഭിലാഷ് വി ചന്ദ്രനും ,സുരേഷ് വാരിയറും ശുപാർശ നൽകിയിട്ടും ഉദ്യോഗസ്ഥർ തന്റെ നിലപാടിൽ ഉറച്ചു നിന്നു . .

buy and sell new

Second Paragraph  Amabdi Hadicrafts (working)

രജിസ്‌ട്രേഷൻ നടത്താൻ കഴിയാതെ നാട്ടിലേക്ക് മടങ്ങിയ ദമ്പതികൾ
ചൊവ്വാഴ്ച എസ്.എസ്.എല്‍.സി ബുക്കിന്‍റെ പകര്‍പ്പുമായി എത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. ക്രിസ്റ്റീനയുടെ ‘അമ്മ അഡ്വ ആനന്ദകനകം കോഴിക്കോട് ജില്ലയിലെ സി പി ഐയുടെ ഭാരവാഹി കൂടിയാണ് മതമില്ലാത്ത ജീവനെ ആഘോഷിക്കുകയും, .മതേതരത്വത്തിന്റെ അപ്പോസ്തലന്മാർ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഇടതു പക്ഷം ഭരിക്കുന്ന നഗര സഭയിലാണ് മതരേഖ ആവശ്യപ്പെട്ടത്.
നടൻ സലിം കുമാറും എംഎൽഎ ഐഷാ പോറ്റിയുമൊക്കെ ഉള്ള സമൂഹത്തിൽ തന്നെയാണ് നഗര സഭ ഉദ്യോഗസ്ഥരും ജീവിക്കുന്നത് എന്ന് മറന്നു പോകുന്നു