Madhavam header
Above Pot

ഗുരുവായൂരിൽ വ്യക്തമായ അധിപത്യത്തോടെ ഇടതുമുന്നണി ഭരണം നില നിറുത്തി .

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിൽ വ്യക്തമായ അധിപത്യത്തോടെ ഇടതു പക്ഷം ഭരണം നിലനിർത്തി . കഴിഞ്ഞ തവണ യു ഡി എഫ് വിമത പ്രൊഫ ; പി കെ ശാന്തകുമാരിയുടെ പിന്തുണയിൽ ആണ് അധികാരം പിടിച്ചതെങ്കിൽ ഇത്തവണ 28 സീറ്റ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത് . ബിജെപി നില മെച്ചപ്പെടുത്തിയപ്പോൾ യു ഡി എഫ് ഏറെ താഴേക്ക് പോയി . സ്വതന്ത്ര സ്ഥാനാർഥി പി കെ ശാന്ത കുമാരി വാർഡ് 16 നിലനിറുത്തി . ഇവിടെ സി പി എം സൗഹൃദ മത്സരമാണ് കാഴ്ചവെച്ചത് . ഇടതു പക്ഷം കഴിഞ്ഞ തവണ വിജയിച്ച പാലുവായ് , ഹൈസ്ക്കൂൾ എന്നീ രണ്ടു വാർഡുകൾ മാത്രമാണ് അവർക്ക് നഷ്ടപ്പെട്ടത് . പാലുവായ് വാർഡിൽ യു ഡി എഫും ഹൈസ്‌കൂൾ വാർഡിൽ ബിജെപിയും വിജയിച്ചു . അതെ സമയം യുഡിഎഫ് വിജയിച്ച ഒൻപത് വാർഡുകൾ എൽ ഡി എഫ് പിടിച്ചെടുത്തു . ബി ജെ പി ക്ഷേത്രം വാർഡ് നില നിറുത്തിയപ്പോൾ ഹൈസ്‌കൂൾ വാർഡ് ഇടതു മുന്നണിയിൽ നിന്നും പിടിച്ചെടുത്തു . വെറും ഒൻപത് വോട്ടിന്റെ ഭൂരിപക്ഷമാണ് ബി ജെ പി ക്ക് ഇവിടെ ലഭിച്ചത് . ഈ വാർഡിൽ ഇടതു പക്ഷം മൂന്നാം സ്ഥാനത്തേക്ക് പോയി . അതെ സമയം ചാമുണ്ഡേശ്വരി വാർഡിൽ ഇടതുപക്ഷത്തിന്റെ ചെയർ മാൻ സ്ഥാനാർഥി ആയ എം കൃഷ്ണ ദാസ് 173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പിയുടെ വാസുദേവൻ നമ്പൂതിരിയെ പരാജയപ്പെടുത്തിയത് . കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടു . മൊത്തം ഏഴ് സീറ്റുകളിലാണ് ബി ജെ പി രണ്ടാം കക്ഷി ആയിട്ടുള്ളത് . ഗുരുവായൂർ നഗരസഭ മുൻ ചെയർമാൻ പി.എസ് ജയൻ ചെയർപേഴ്സൺ മേഴ്സി ജോയ് ,പ്രതിപക്ഷ നേതാവ് ആന്റോ തോമസ് എന്നിവർ തോറ്റവരിൽ ഉൾപ്പെടുന്നു. കക്ഷി നില ആകെ സീറ്റ് 43 .എൽ ഡി എഫ് 28 ,യു ഡി എഫ് 12 , ബി ജെ പി രണ്ട്‌ , സ്വതന്ത്ര ഒന്ന് .

Vadasheri Footer