Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം തകർന്നിട്ടില്ലെന്ന് ദേവസ്വം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ താഴികക്കുടം കനത്ത മഴയിലും കാറ്റിലും തകർന്നുവെന്ന് ചില പത്രങ്ങളിൽ വന്ന വാർത്ത തെറ്റാണ് എന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു . കിഴക്കേ ഗോപുരത്തിൽ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ സ്റ്റോർ റൂമിന്റെ മുകൾ ഭാഗത്ത് അലങ്കാരത്തിനായി വെച്ചിട്ടുള്ള ലോഹ ഭാഗവും ,അത് ഘടിപ്പിച്ചിരുന്ന വൃത്ത ലോഹഭാഗവും ആണ് ഇളകി വീണത്. ഇത് വീണ്ടും അവിടെ പിടിപ്പിക്കുന്നതിനായി സ്റ്റോർ റൂമിൽ ഭദ്രമായി എടുത്തു വെച്ചിട്ടുണ്ടെന്നും ദേവസ്വത്തിന്റെ പത്ര കുറിപ്പിൽ പറഞ്ഞു

Ambiswami restaurant