Madhavam header
Above Pot

ഗുരുവായൂരിൽ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂരിൽ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . പൂക്കോട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 18 പേര്‍ക്കും തൈക്കാട് സോണില്‍ ആറ് പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗുരുവായൂരിലെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5424 ആയി. ഇതില്‍ 4183 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1241 പേരാണ് ചികിത്സയിലുള്ളത്.

Astrologer

ഇതില്‍ 1059 പേര്‍ വീടുകളിലും 191 പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. നഗരസഭയുടെ മൂന്ന് ഡൊമിസിലിയറി കെയര്‍ സെന്ററുകളിലായി 70 പേരുണ്ട്. പടിഞ്ഞാറെനടയിലെ ഗസ്റ്റ്ഹൗസില്‍ 43 പേരും കിഴക്കേനടയിലെ അമ്പാടിയില്‍ 27 പേരും ദേവസ്വത്തിന്റെ പൂക്കോടുള്ള ശ്രീകൃഷ്ണ സദനത്തില്‍ 22 പേരുമാണുള്ളത്. 28-ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 80 രോഗികളാണുള്ളത്. ആറാം വാര്‍ഡില്‍ 72 പേരും 11ല്‍ 60 പേരും 31ല്‍ 51 പേരും ചികിത്സയിലുണ്ട്. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ഇതുവരെ 54 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Vadasheri Footer