ഗുരുവായൂർ പാർഥസാരഥി ക്ഷേത്രകമ്മറ്റി മുൻ സെക്രട്ടറി കോങ്ങാശ്ശേരി ജയദേവൻ നിര്യാതനായി

Above article- 1

ഗുരുവായൂർ : ഗുരുവായൂർ പാർഥസാരഥി ക്ഷേത്രകമ്മറ്റി മുൻ സെക്രട്ടറി കോങ്ങാശ്ശേരി ജയദേവൻ നിര്യാതനായി 47 വയസായിരുന്നു . മുൻ നഗര സഭ ആരോഗ്യ വിഭാഗം ഇൻസ്പെക്റ്റർ തിരുവെങ്കിടം താണിയിൽ ക്ഷേത്രത്തിനു സമീപം കോങ്ങാശ്ശേരി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും ജയലക്ഷ്മിയുടെയും മകനാണ് .സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടു വളപ്പിൽ നടക്കും ..അവിവാഹിതനാണ് .

വാടാനപ്പള്ളി ഹെൽത് ഇൻസ്‌പെക്ടർ ഗോപകുമാർ കോങ്ങാശ്ശേരി ,ഗുരുവായൂരിലെ വ്യാപാരി മാധവൻ കുട്ടി കോങ്ങാശ്ശേരി ,കൃഷ്ണപ്രസാദ്‌ കോങ്ങാശ്ശേരി ( അബുദാബി ) പരേതനായ സിനിമ നിർമാതാവ് ജയൻ കോങ്ങാശ്ശേരി എന്നിവർ സഹോദരണങ്ങളാണ് . നേരത്തെ പാർഥസാരഥി ക്ഷേത്ര മാനേജർ ആയിരുന്നു പിന്നീടാണ് ക്ഷേത്ര കമ്മറ്റി സെക്രട്ടറിയായത് . ഈ സമയത്താണ് . കോടതി ഉത്തരവ് പ്രകാരം മലബാർ ദേവസ്വം ബോർഡ് പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് .

Vadasheri Footer