Madhavam header
Above Pot

‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?’ ചോദ്യം കണ്ട് ഗുജറാത്തിലെ കുട്ടികൾ ഞെട്ടി

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് സ്കൂള്‍ പരീക്ഷക്ക് വന്ന ചോദ്യ പേപ്പറില്‍ കുഴങ്ങി വിദ്യാഭ്യാസ വകുപ്പ്. മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ചോദ്യം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. അനധികൃത മദ്യകടത്തുകാരെ കുറിച്ചുള്ള ചോദ്യവും വിവാദമായിട്ടുണ്ട്. സമ്ബൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

‘ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാറ്റ് ഷു കരിയു’ (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) ഗുജറാത്തിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ചോദിച്ച ചോദ്യമാണ് ഇത്. ‘സുഫാലം ശാല വികാസ് സങ്കുല്‍’ എന്ന പേരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ ആഭ്യന്തര വിലയിരുത്തല്‍ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നതെന്ന് അധിക‍ൃതര്‍ വ്യക്തമാക്കി. ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍.

Astrologer

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാ പേപ്പറിലെ മറ്റൊരു ചോദ്യം ഇങ്ങനെ- ‘നിങ്ങളുടെ പ്രദേശത്ത് മദ്യ വില്‍പ്പന വര്‍ധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവില്‍പനക്കാര്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്ക് ഒരു പരാതി കത്ത് എഴുതുക’ എന്നതാണ്.
‘സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വാശ്രയ സ്കൂളുകളില്‍ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഈ രണ്ട് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും’- ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു.

Vadasheri Footer