Header 1 = sarovaram
Above Pot

ഗുരുവായൂരപ്പന് കാണിക്കയായി മയിൽപ്പീലി നിറമുള്ള വയലിൻ

ഗുരുവായൂർ : ഗുരുവായൂരപ്പന് കാണിക്കയായി മയിൽപ്പീലി നിറമുള്ള വയലിൻ . തൃശ്ശൂർ കുളങ്ങാട്ടുകര സ്വദേശി പ്രിയൻ ആണ് സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക്ക് വയലിൻ ഗുരുവായൂരപ്പനായി സമർപ്പിച്ചത് . . വയലിൻ കലാകാരനായ പ്രിയന്റെ വർഷങ്ങളായുള്ള മോഹമാണ് സഫലമായത് .കിള്ളിക്കുറിശ്ശിമംഗലം രമേഷിന്റെ കീഴിൽ വർഷങ്ങളായി വയലിൻ പഠിക്കുന്നുണ്ട് . ഒൻപത് വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ വയലിൻ വാദകനായി എത്തുന്നു .

Astrologer

“ സ്വന്തമായി വയലിൻ നിർമ്മിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കണമെന്നത് വലിയ മോഹമായിരുന്നു . 2019 മുതൽ വയലിൻ നിർമ്മിക്കാൻ തുടങ്ങി . ഇപ്പോഴാണ് പൂർത്തിയായത് . സോപാനത്തി ലെത്തി ഭഗവാന്റെ മുന്നിൽ സമർപ്പിച്ചപ്പോൾ മനസ്സിന് വലിയ സന്തോഷമായി ‘ – പ്രിയൻ പറഞ്ഞു . മരത്ത ടിയിൽ ചിത്രപ്പണി ചെയ്യുന്ന കലാകാരൻ കൂടിയാണ് പ്രിയൻ . തേക്ക് തടിയിലാണ് ഇലക്ട്രിക്ക് വയലിൻ നിർമ്മിച്ചത് . മയിൽപ്പിലിയുടെ നിറവും പകർന്ന് മയിൽപ്പീലി വയലിൻ എന്ന പേരും നൽകുകയായിരുന്നു .

Vadasheri Footer