Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 468 പേര്‍ക്ക് കൂടി കോവിഡ്, 464 പേര്‍ രോഗമുക്തരായി.

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 468 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 464 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,038 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,507 ആണ്. 5,38,303 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്കും ആരോഗ്യ പ്രവർത്തകരായ 07 പേര്‍ക്കും ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

7,668 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,670 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,518 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 480 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 37,25,663 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10% ആണ്.

ജില്ലയില്‍ ഇതുവരെ 41,21,428 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,42,699 പേര്‍ ഒരു ഡോസ് വാക്സിനും, 17,78,729 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.