Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്‌ച കളഭാട്ടം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്‌ച കളഭാട്ടം നടക്കും , മണ്ഡലം സമാപനദിന ത്തിലാണ് ഭഗവാൻ കളഭത്തിലാറാടുന്നത് . ശനിയാഴ്ച ത്തെ കളഭാഭിഷേകവും, ഉച്ചപൂയും ക്ഷേത്രം തന്ത്രി മുഖ്യന്‍ നിര്‍വ്വഹിയ്ക്കും. ശ്രീഗുരുവായൂരപ്പന് ദിവസവും കളഭ ചാര്‍ത്തുണ്ടെങ്കിലും, കളഭാഭിഷേകം മണ്ഡലം 41-ന് മാത്രമാണ് നടത്തുന്നത്. മൈസൂര്‍ ചന്ദനം, കാശ്മീര്‍ കുങ്കുമപൂവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ എന്നിവ ചേര്‍ത്ത വിശേഷ കളഭക്കൂട്ട്, ക്ഷേത്രം തന്ത്രി നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് പൂജചെയ്യും. സ്വര്‍ണ്ണകുംഭത്തില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധപൂരിതമായ കളഭം, പന്തീരടി പൂജകഴിഞ്ഞ് നവകാഭിഷേകത്തിനുശേഷം ഭഗവാന് അഭിഷേകം ചെയ്യും.

First Paragraph  728-90

മണ്ഡലകാലത്ത് 40-ദിവസം ഭഗവാന് പഞ്ചഗവ്യവും, 41-ാം ദിനം കളഭാഭിഷേകവുമാണ് അഭിഷേകം ചെയ്യുക. കോഴിക്കോട് സാമൂതിരി രാജയുടെ വഴിപാടാണ് ശനിയാഴ്ചത്തെ കളഭാട്ടം. ഞായറാഴ്ച്ച പുലര്‍ച്ചെ നിര്‍മ്മാല്ല്യ ദര്‍ശനംവരെ ഭഗവാന്റെ മൂലവിഗ്രഹം കളഭത്തിലാറാടി നില്‍ക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരുടെ വകയായി കളഭാട്ടവിളക്കും ആഘോഷിയ്ക്കും. രാവിലെ 9-ന് പഞ്ചമദ്ദള കേളി, സന്ധ്യക്ക് ദീപാലങ്കാരം, രാത്രി ഇടയ്ക്കാ നാദസ്വരത്തോടേയുള്ള പ്രദക്ഷിണവും, കൂടാതെ വിളക്കെഴുന്നെള്ളിപ്പും ഉണ്ടാകും. വൈകുണ്ഠ ഏകാദശി ദിനമായ നാളെ , ക്ഷേത്രത്തില്‍ ഏകാദശി ചുറ്റുവിളക്ക് ആഘോഷിയ്ക്കും. വൈകു ണ്ഠ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ബ്രഹ്മണസമൂഹത്തിന്റെ വക വഴിപാടായി രാത്രി വിളക്കെഴുന്നെള്ളിപ്പും ഉണ്ടായിരിയ്ക്കും. രാത്രി വിളക്കിന് നാലാമത്തെ പ്രദക്ഷിണത്തില്‍ ശ്രീഗുരുവായൂരപ്പന്‍ എഴുന്നെള്ളുമ്പോള്‍, ക്ഷേത്രം ചുറ്റമ്പലത്തിലും, നാലമ്പലത്തിലും നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞുനില്‍ക്കും.

Second Paragraph (saravana bhavan