ഗുരുവായൂരിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കലക്ടറുടെ ഉത്തരവ് പിൻവലിച്ചു .

">

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്കും വിവാഹ സംഘങ്ങള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കളക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു .. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. സർക്കാർ ഇടപെടലിനെ തുടർന്നാണ് ജില്ലാ ഭരണ കൂടം തീരുമാനത്തിൽ നിന്ന് പിന്നോക്കം പോയത് . ജീവനക്കാര്‍ക്കിടയിലുള്ള കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 11 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഭക്തര്‍ക്ക് ക്ഷേത്ര പ്രവേശന അനുവദിച്ച് കളക്ടര്‍ ഉത്തരവിട്ടത്.

ഇതിന് തൊട്ടു പിന്നാലെയാണ് ദര്‍ശനത്തിനെത്തുന്നവര്‍ക്കും വിവാഹ സംഘങ്ങള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി വീണ്ടും കളക്ടര്‍ ഉത്തരവ് വന്നത്. ഇത് ഭക്തര്‍ക്കിടയില്‍ ആശയകുഴപ്പവും പ്രതിഷേധവും ഉളവാക്കിയിരുന്നു. ഇതിനെ തുടർന്ന് ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അധികൃതര്‍ കളക്ടര്‍ക്കും ആരോഗ്യ വകുപ്പിനും കത്തു നല്‍കിയിരുന്നു. ഇതിനു പുറമെ വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും ഇടപെടുവിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ പഴയ ഉത്തരവ് ഉത്തരവ് പിൻ വലിച്ചു പുതിയ ഉത്തരവ് ഇറക്കിയത് . ഇത് പ്രകാരം 2000 പേര്‍ക്ക് പ്രതിദിനം വെര്‍ച്ചല്‍ ക്യൂ വഴി ക്ഷേത്രത്തിലെത്താം.

പ്രതി ദിനം 25 വിവാഹങ്ങള്‍ മാത്രം എന്ന ഉത്തരവും നീക്കിയിട്ടുണ്ട് . പുതിയ ഉത്തരവ് പ്രകാരം കൂടുതല്‍ വിവാങ്ങള്‍ നടത്താനാകും. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും പാരമ്പര്യക്കാര്‍ക്കും ക്ഷേത്രപരിസരത്തെ വ്യാപാരികള്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. 10 വയസ്സില്‍ താഴേയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം ഉറപ്പ് വരുത്തണം. ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണം..

Leave a Reply

Your email address will not be published. Required fields are marked *

Sponsors