ഗുരുവായൂർ ഇടത്തരികത്ത് കാവ് താലപ്പൊലി ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ഭഗവതിക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പിള്ളേര് താലപ്പൊലി ഭക്തി പുരസ്സരം ആഘോഷിച്ചു .രാവിലെ പതിനൊന്നു മണിയോടെ ഗുരുവായൂരപ്പന്റെ ശ്രീകോവിൽ അടച്ച ശേഷം പഞ്ചവാദ്യ അകമ്പടിയോടെ മൂന്നാനപ്പുറത്ത് ഭഗവതി പുറത്തേക്ക് എഴുന്നള്ളി .സത്രം ഗേറ്റ് വരെ പോയി തിരിച്ചു വന്ന ഭഗവതിയെ ഭക്തർ നിറപറ വെച്ച് സ്വീകരിച്ചു. നൂറുകണക്കിന് ഭക്തരാണ് നെല്ല് അവിൽ മലർ പഴം ശർക്കര ,കുങ്കുമം എന്നിവ കൊണ്ട് പറ നിറച്ചത് . രാവിലെ 7 ന് മേല്പത്തൂർ ആഡിറ്റോറിയത്തിൽ ജ്യോതിദാസ് കൂടത്തിങ്കൽ അവതരിപ്പിച്ച അഷ്ടപദിക്ക് ഗുരുവായൂർ ശശി ഇടക്ക വായിച്ചു . 8 ന് രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ ഭക്തി പ്രഭാഷണവും 10 ന് താലപ്പൊലി സംഘം മാതൃ സമിതിയുടെ തിരുവാതിരക്കളി അരങ്ങേറി .തുടർന്ന് കലാമണ്ഡലം കവിത ഗീതാനന്ദൻ ഓട്ടൻ തുള്ളലും അവതരിപ്പിച്ചു .