Madhavam header
Above Pot

ഗുരുവായൂർ ഫ്രീ സത്രം കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃത ദേഹം ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല . കെ.എ.പി ബെറ്റാലിയനിലെ ഇരുനൂറോളം പോലീസുകാര്‍മാത്രം താമസിയ്ക്കുന്ന ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രത്തിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ 45-നും, 50-നും ഇടയില്‍ പ്രായംതോന്നിയ്ക്കുന്ന പുരുഷന്റെ മൃത ദേഹം കണ്ടെത്തിയത് ,മുഖവും ശരീര ഭാഗങ്ങളും ജീർണിച്ച അവസ്ഥയിലായിരുന്നു . ദിവസങ്ങൾക്ക് മുൻപ് ഫ്രീ സത്രത്തിനകത്ത് ബഹളം നടന്നതായി സൂചനയുണ്ട് . പാവപ്പെട്ട ഭക്തർക്ക് സൗജന്യ നിരക്കിൽ താമസ സൗകര്യം നൽകുന്നതിന് വേണ്ടി നിർമിച്ച ഫ്രീ സത്രം വർഷങ്ങൾ ആയി പോലീസിന്റെ സ്വകാര്യ സ്വത്തായി മാറ്റുകയായിരുന്നു . അബദ്ധത്തിൽ പോലും ആരെങ്കിലും അവിടേക്ക് പ്രവേശിച്ചാൽ ഭീഷണി പെടുത്തി ഓടിക്കുക പതിവാണ് . എന്നാൽ ക്ഷേത്ര ഭൂമിയിലെ കെട്ടിടത്തിൽ നിന്ന് ചാക്ക് കണക്കിന് ഒഴിഞ്ഞ മദ്യ കുപ്പിയാണ് ദേവസ്വം ശുചീകരണ തൊഴിലാളികൾക്ക് ലഭിക്കുന്നതത്രെ .എന്തായാലും പോലീസുകാർ മാത്രം താമസിക്കുന്ന സ്ഥലത്ത് മൃത ദേഹം കണ്ടെത്തിയത് പോലീസിന് വലിയ തലവേദന യാണ് സൃഷ്ടിക്കുക .

Vadasheri Footer