Header 1 vadesheri (working)

ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് 21 ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരും ,വിരമിച്ച ജീവനക്കാരും കൂടി നടത്തുന്ന വിളക്കാ ഘോഷം ഒക്ടോബർ 21 ന് ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ക്ഷേത്രത്തിനകത്തും പുറത്തും നെയ് വിളക്കാണ് തെളിയുക . രാവിലെ ഏഴിന് ഒരാനയുടെ അകമ്പടിയോടെ കാഴ്ച ശീവേലി നടക്കും കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള പാഞ്ചാരി മേളം ,വൈകീട്ട് 3 നും രാത്രി 9 ന് വിളക്ക് എഴുന്നള്ളിപ്പിനും ചോറ്റാനിക്കര നന്ദപ്പൻ മാരാർ നയിക്കുന്ന പഞ്ച വാദ്യം അരങ്ങേറും .രാത്രിയിലെ കാഴ്ചശീവേലിക്ക് മൂന്നാനകൾ അണിനിരക്കും .ഗജരത്‌നം പത്മനാഭൻ കോലമേറ്റും . പുറത്ത് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ ബാങ്ക് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും .പണം കൊടുത്ത് നടത്തുന്ന സ്റ്റേജ് പരിപാടികൾ ഈ വർഷം വേണ്ടെന്ന് വച്ചു അതിന്റെ തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും വാർത്ത സമ്മേളനത്തിൽ റീജണൽ മാനേജർ പത്മജൻ ടി കാളിയമ്പത്ത്‌ ,മാനേജർ സതീശൻ എം എം പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു

First Paragraph Rugmini Regency (working)