Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ഹിന്ദു മത സമ്മേളനങ്ങൾ വിളിച്ചു ചേർക്കണം : ഡോ : ചാത്തനാത്ത് അച്യുതനുണ്ണി

ഗുരുവായൂർ: ഹിന്ദു മത സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്ന് പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോക്ടർ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു . ഹിന്ദു മതത്തെ വിശാല അർത്ഥത്തിൽ കാണണമെന്നും സങ്കുചിത്വം പാടില്ലെന്നും അദ്ദേഹം പറഞ്ഞു . തന്റെ ചെറുപ്പ കാലത്ത് ഗുരുവായൂരിൽ നടത്തിയിരുന്ന നിരവധി ഹിന്ദു മത സമ്മേളനങ്ങളിലെ പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഗുരുവായൂർ നിവാസിയായിരുന്ന അദ്ദേഹം കൂട്ടിച്ചേർത്തു .

new consultancy

Astrologer

കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമ ദിനത്തിൽ ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച വായനാ ദിനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ :അച്യുതനുണ്ണി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന വായനാദിനാഘോഷ ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെബി മോഹൻദാസിനെ അധ്യക്ഷത വഹിച്ചു .
പ്രശസ്ത സാഹിത്യ ഉപാസകരായ ഡോക്ടർ എസ് കെ വസന്തൻ പി വത്സല മലയത്ത് അപ്പുണ്ണി എന്നിവരെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു

കവി രാധാകൃഷ്ണൻ കാക്കശ്ശേരി ആമുഖ പ്രഭാഷണം നടത്തി. ഡോക്ടർ എം ആർ രാഘവവാര്യർ ഗുരുവായൂർ ക്ഷേത്രം പുരാ രേഖകളിലൂടെ എന്ന വിഷയത്തിലും ഡോക്ടർ എസ് കെ വസന്തൻ ഗുരുവായൂർ സത്യാഗ്രഹ ത്തിൻറെ ചരിത്രപരമായ അവലോകനം എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എം വിജയൻ , കെ കെ രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ വേദിയിൽ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട മികച്ച വായനക്കാർക്കും പ്രശ്നോത്തരി ഉപന്യാസ മത്സര വിജയികളായ വിദ്യാർഥികൾക്കും ഉപഹാരങ്ങളും പുസ്തകങ്ങളും സമ്മാനിച്ചു പ്രസിദ്ധീകരണ വിഭാഗം മാനേജർ ഹരിദാസ് ലൈബ്രേറിയൻ രാജലക്ഷ്മി കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Vadasheri Footer