Madhavam header
Above Pot

ഗുരുവായൂർ നഗര സഭയിൽ വായനാപക്ഷാചരണം ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലായ് 7 വരെ നീണ്ട് നിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം ശാരീരിക പരിമിതികളോട് പൊരുതി അക്ഷര ലോകത്ത് സജീവമായ കെ എൻ ഗോകുലിന് നഗരസഭ ലൈബ്രറിയിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകി നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു .
ഗോകുലിന്റെ പുസ്തകങ്ങളായ “പ്രണയമെന്ന മൂലകം ” “കവിയായ് പിറന്നവന്റെ പ്രവൃത്തി രേഖകൾ ” എന്നിവ ലൈബ്രറിക്ക് വേണ്ടി ചെയർപേഴ്സൻ ഏറ്റ് വാങ്ങി .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത ചടങ്ങിൽ പ്രൊഫ: മായ എസ് നായർ മുഖ്യ പ്രഭാഷണം നടത്തി . സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ കെ വി വിവിധ് , ടി എസ് ഷെനിൽ , എം രതി , കൗൺസിലർമാരായ എ പി ബാബു മാസ്റ്റർ , സുരേഷ് വാര്യർ , ടി കെ സ്വരാജ് , രമിത സന്തോഷ് , സുനിത അരവിന്ദൻ എന്നിവർ സംസാരിച്ചു .
വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷ ഷൈലജ ദേവൻ സ്വാഗതവും നഗരസഭ ലൈബ്രേറിയൻ പി അംബിക നന്ദിയും പറഞ്ഞു .

Vadasheri Footer