Header 1 vadesheri (working)

രാജാ ആശുപത്രിയില്‍പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍   സൗജന്യ ഹൃദ്രോഗ ചികിത്‌സാ ക്യാമ്പ് സംഘടിപ്പിക്കുന്നു

Above Post Pazhidam (working)

ചാവക്കാട്: മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദ്രോഗ ചികിത്‌സാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധിക്യതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 23 നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ഹൃദ്രോഗ വിദഗ്ദരുടെ സേവനം ലഭ്യമാവും. രാജാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം രാജാ മെട്രോ കാര്‍ഡിയാക് സെന്റര്‍ എന്നപേരില്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ ചികിത്‌സാ ക്യാമ്പ് സ്ഘടിപ്പിച്ചിട്ടുള്ളത്.

First Paragraph Rugmini Regency (working)

new consultancy

രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് രണ്ടു മണിക്കാണ് അവസാനിക്കുക. ക്യാമ്പില്‍ കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷ്ണല്‍ കാര്‍ഡിയാക്‌സെന്ററിലേയും, രാജാ കാര്‍ഡിയാക് സെന്ററിലേയും പ്രശസ്ത കാര്‍ഡിയോളജിറ്റുകളുടെ സേവനം ലഭ്യമാണ്. എക്കോ, ബ്‌ളഡ് ഷുഗര്‍, ഇ സി ജി ടെസ്റ്റുകള്‍ ക്യാമ്പില്‍ തീര്‍ത്തും സൗജന്യമായാണ് നടത്തുക. കേരളത്തിലെ പ്രശസ്ത ഹൃദ്രോഗ ചികിത്‌സാ കേന്ദ്രമാണ് കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നേഷ്ണല്‍ കാര്‍ഡിയാക് സെന്റര്‍. രാജാ മെട്രോ കാര്‍ഡിയാക് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 24 മണിക്കൂറും ഹൃദ്രോഗ അത്യാഹിത വിഭാഗം സേവന രംഗത്ത് സജജമാവുകയാണ്.

Second Paragraph  Amabdi Hadicrafts (working)

ഡോക്ടര്‍മാരായ ജോര്‍ജ് മാത്യു നിരക്കല്‍, പനീര്‍ ശെല്‍വം തുടങ്ങീ കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാവും. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ  ആയുഷ്മാന്‍ ഭാരത് കാരുണ്യ പദ്ധതിയുടെ ആനുകൂല്യവും ആശുപത്രിയില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ മെഡിക്കല്‍ ക്യാമ്പ് അടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് 0487 250 4000 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.വാര്‍ത്താ സമ്മേളനത്തില്‍ രാജാ ആശുപത്രി ജനറല്‍ മാനേജര്‍  കെ ജി പ്രദീപ് കുമാര്‍, കോഴിക്കോട് മെട്രാ ആശുപത്രി  ജനറല്‍ മാനേജര്‍  ഗിരിജന്‍ മേനോന്‍, രാജാ ആശുപത്രി അസി: മാനേജര്‍ സുനില്‍ കുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിനോജ് ബേബി,  റിലേഷന്‍സ് ടീം ലീഡര്‍ വി ശിവ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.