Above Pot

വരുമാനം ഇല്ലെങ്കിലും ദേവസ്വം ഭരണാധികാരികൾക്ക് ധൂർത്തിന് ഒരു കുറവില്ലെന്ന്

ഗുരുവായൂർ : ക്ഷേത്രത്തിൽ വരുമാനം ഇല്ലെങ്കിലും ദേവസ്വം ഭരണാധികാരികൾക്ക് ധൂർത്തിന് ഒരു കുറവില്ലെന്ന് പരാതി , ദേവസ്വം വിൽപനക്കായി പുറത്തിറക്കിയ 2021 ലെ ഡയറി ദേവസ്വം ഭരണസമിതി അംഗങ്ങൾ വാരിക്കോരി കൊണ്ട് പോകുന്നതായി ആക്ഷേപം .പുതിയ തീരുമാനം അനുസരിച് ഒരു ഭരണ സമിതി അംഗം ആയിരം ഡയറിയാണ് സൗജന്യമായി കൊണ്ട് പോകുന്നതത്രെ . ഒൻപത് അംഗങ്ങൾക്കായി 9000 ഡയറിയാണ് ഇത് വഴി ദേവസ്വത്തിൽ നിന്ന് നഷ്ടപ്പെടുന്നത് . ഇതിനു പുറമെ മൂവായിരത്തിലധികം ഡയറിയാണ് സെക്രട്ടറിയേറ്റിലേക്ക് കൊടുത്തത് . കൂടാതെ മുൻ ഭരണ സമിതി അംഗങ്ങൾക്കായി 25 ഡയറിയും നൽകുന്നുണ്ട് ഹൈക്കോടതി വക്കീലന്മാർക്കായി കെട്ട് കണക്കിന് ഡയറി വേറെയും .. 50,000 ഡയറിയാണ് ദേവസ്വം ഈ വർഷം പുറത്തിറക്കിയത് 100 രൂപ വിലയും 18 ശതാമാനം ജി എസ്സ്റ്റി യും അടക്കമാണ് വിൽക്കുന്നത് .ഇതിൽ സൗജന്യമായി ദേവസ്വം വിതരണം ചെയ്തത് ഇരുപതിനായിരത്തോളം ഡയറിയാണ് .ഇത് വഴി ഇരുപത് ലക്ഷം രൂപയാണ് ദേവസ്വത്തിന് നഷ്ടം വരുന്നത് . ജിഎ സ്റ്റി ഇനത്തിൽ സർക്കാരിന് നഷ്ടപ്പെടുന്നത് 3,60,000 രൂപയും .കോവിഡ് മഹാമാരിയെ തുടർന്ന് ക്ഷേത്രത്തിലെ വരുമാനം നിലക്കുകയും ശമ്പളം കൊടുക്കുന്നതിനായി സ്ഥിര നിക്ഷേപത്തിൽ നിന്ന് എടുക്കേണ്ട സ്ഥിതിയിൽ ആകുകയും ചെയ്ത അവസ്ഥയില ആണ് ദേവസ്വം ഭരണ സമിതിയുടെ ധൂർത്ത് എന്നാണ് ഭക്തരുടെ ആക്ഷേപം ഇതിനെതിരെ കോടതിയെ സമീപിക്കാനനുള്ള നീക്കത്തിലാണ് സേവ് ഗുരുവായൂരപ്പൻ എന്ന സംഘടന

First Paragraph  728-90

Second Paragraph (saravana bhavan