ചാവക്കാട് പുതിയറയിലെ 37 പവൻ സ്വർണ കവർച്ച , രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Above article- 1

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾകവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ ( 63) ,കോഴിക്കോട് താമരശ്ശേരി സ്വദേശി കൂരപോയ്യിൽ വീട്ടിൽ മുഹമ്മദ് നിസ്സാർ (29) എന്നിവരാണ് അറസ്റ്റിലായത് . മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈൽ എന്നയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടപ്പുറം അഞ്ചങ്ങാടി സൽവ റീജൻസി ഉടമയും വ്യവസായിയുമായ പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിലാണ് നവംബർ മൂന്നിന് ആണ് കവർച്ച നടത്തിയത്.

മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കർണാടക , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചുവരികയായിരുന്നു .മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത പ്രതികളെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരുടെ ഒളിത്താവളത്തിൽ നിന്നും പോലീസ് പിടികൂടുന്നത് .കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിലെ പ്രതികളായ ഇവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നിരവധി മോഷണകേസുകൾക് തുമ്പുണ്ടാക്കാനായി പോലീസിനു കഴിഞ്ഞു .

Astrologer

ചാവക്കാട് പുതിയറയിൽനിന്നും 37 പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തിയതിനു ശേഷം പ്രതികൾ രക്ഷപെടാനായി മണത്തലയിലുള്ള ഷിറാസ് എന്നയാളുടെ വീട്ടിൽ നിന്നും അമ്പതിനായിരം രൂപയോളം വില വരുന്ന ബൈക്ക് മോഷണം നടത്തി രക്ഷപെടുകയായിരുന്നു . .11.10.2020 തിയതി രാത്രി വയനാട് ജില്ലയിലെ തലപ്പുഴയിലെ 44 -മൈൽ നസ്രുൾ ഇസ്ലാം ജമാത്ത് മഖായിലെ പൂട്ടു പൊളിച്ചു അകത്തു കടന്നു ഭണ്ഡാരത്തിന്റെ പൂട്ടുകൾ തകർത്തു ആയിരങ്ങൾ മോഷണം നടത്തുകയും , അന്ന് തന്നെ രാത്രി തലപ്പുഴ പാറത്തോട്ടം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയുടെ അടുക്കള വാതിൽ പൊളിച്ചു അകത്തു കടന്നു നേര്ച്ച പെട്ടിയുടെ പൂട്ട് പൊളിച്ചു ആയിരങ്ങൾ മോഷണം നടത്തുകയും ചെയ്തു . . കോഴിക്കോട് മൂക്കത്തു നിരവധി മലഞ്ചരക്ക് സ്ഥാപനങ്ങളിൽ മോഷണം നടത്തി ലക്ഷങ്ങൾ വില വരുന്ന മലഞ്ചരക്ക് സാധനങ്ങൾ മോഷണം നടത്തിയുയ തായും പ്രതികൾ സമ്മതിച്ചു

പനക്കൽ ചന്ദ്രൻ മോഷ്ടാക്കളുടെ ഗുരു***

നൂറോളം മോഷണക്കേസുകളിലെ പ്രതിയായ ഇപ്പോൾ അറസ്റ്റിലായ പനക്കൽ ചന്ദ്രനെ മോഷ്ടാക്കൾ അവരുടെ ഗുരുവായിട്ടാണ് കാണുന്നത് . ജയിലിൽ കഴിയുമ്പോൾ മോഷ്ടാക്കൾക്ക് ആവശ്യമായ നിയമോപദേശം നൽകുന്നതും അവർക്കു കോടതിയിൽ നൽകേണ്ട അപേക്ഷകൾ തയ്യാറാക്കി നൽകുന്നതും ഇയാളാണ് , മാത്രമല്ല ജയിലിൽ നിന്നും ഇറങ്ങിയാൽ എന്തെങ്കിലും മോഷണം നടത്തിയ ശേഷം പനക്കൽ ചന്ദ്രനെ കണ്ടുമുട്ടിയാൽ മോഷണത്തിന്റെ ഒരു പങ്ക് ഇയാൾക്ക് നൽകുകയും ചെയ്യും .
തന്റെ പതിനഞ്ചാം വയസു മുതൽ തുടങ്ങിയ 48 വർഷത്തെ മോഷണ ജീവിതത്തിൽ പനക്കൽ ചന്ദ്രൻ നിരവധി കവർച്ച , മോഷണങ്ങളാണ് നടത്തിയിരിക്കുന്നത് . കർണാടക , തമിഴ്നാട് , കേരളം എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം നൂറോളം മോഷണ ,കവർച്ച കേസുകളിൽ പ്രതിയാണ് ഇയാൾ . അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ തമിഴ്നാട് ഗൂഡല്ലൂരുള്ള ജയിലിൽ നിന്നും ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു ജയിൽ ചാടി നിരവധി മോഷണങ്ങൾ നടത്തി പിന്നീട പോലീസിൽ പിടിയിലായി . 2017 ൽ നിരവധി മോഷണ കേസുകളിൽ അറസ്റിലായി ജയിലിൽ പോവുകയും മൂന്ന് വർഷത്തെ ജയിൽ വാസത്തിനു ശേഷം 2020 ജൂൺ മാസത്തിൽ ജയിലിൽ നിന്നും ഇറങ്ങുകയായിരുന്നു . ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷം കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി മോഷണങ്ങൾ ഇയാൾ നടത്തിയതായി ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് അറിയുവാൻ കഴിഞ്ഞു .

അറസ്റ്റിലായ താമരശ്ശേരി സ്വദേശി മുഹമ്മദ് നിസ്സാർ കോഴിക്കോട് കണ്ണൂർ ജില്ലകളിലായി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മാല പൊട്ടിക്കൽ കേസുകളായിൽ പ്രതി ആണ് . 2016 ൽ മാലപൊട്ടിക്കൽ കേസുകളായിൽ പോലീസിന്റെ പിടിയിലായി ജയിലിൽ ആവുകയായിരുന്നു . 4 വർഷത്തെ ജയിൽ വാസത്തിനു ശേഷം 2020 മെയ് മാസത്തിലാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങുന്നത് . ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷം ജയിലിൽ വെച്ച് പരിചയപ്പെട്ട പനക്കൽ ചന്ദ്രന്റെ കൂടെ മോഷണത്തിന് ഇറങ്ങുകയായിരുന്നു . ഇവർ മോഷണം ചെയ്തെടുത്ത സ്വർണാഭരണങ്ങളും , പണവും , ബൈക്കും മറ്റു വസ്തുക്കളും കണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ് . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ ആദിത്യ യുടെ നിർദേശ പ്രകാരം തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് എ സി. ബാബു കെ തോമസ് , കുന്നംകുളം എ സി പി ടി . എസ് . സിനോജ് , ചാവക്കാട് എസ് എച് ഒ അനിൽകുമാർ ടി മേപ്പിള്ളി ,എന്നിവരുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ യൂ കെ ഷാജഹാൻ, ആനന്ദ് കെ പി , തൃശൂർ സിറ്റി ഷാഡോ പോലീസ് അംഗങ്ങളായ എസ് ഐ പി .രാജൻ, എസ് സി പി ഒ ജീവൻ .ടി വി , സി പി ഒ മാരായ ലികേഷ് .എം എസ്, വിപിൻദാസ് കെ വി , ചാവക്കാട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ സജിത്ത്, ബിന്ദുരാജ്, ബാബു , എസ് സി പി ഒ ജിജി, സി പി ഒ മാരായ ആശിഷ് കെ , ശരത്ത് .എസ് , ജയകൃഷ്ണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടിയത് .

Vadasheri Footer