Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : സാമൂഹിക പ്രതിബദ്ധതയും ദീർഘവീക്ഷണവുമുള്ള ഭരണസമിതിയാണ് ഗുരുവായൂർ ദേവസ്വം ഭരിക്കുന്നത്. പ്രൊഫ. സി രവീന്ദ്രനാഥ്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നിലവിലെ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ക്ഷേത്ര വികസനത്തിനായി ചരിത്രവും പാരമ്പര്യവും ഭക്തജനങ്ങളുടെ മനസ്സും ഉൾക്കൊള്ളുന്നതരത്തിലുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ക്ഷേത്രപുരോഗതിയ്ക്ക് വലിയ സംഭാവനയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിൽ അലുമിനിയം ലിഡോടു കൂടിയ കോംപസിറ്റ് കാനിൽ തയ്യാറാക്കിയ നെയ്പായസത്തിന്റെ വിതരണോദ്ഘാടനവും, ക്ഷേത്രം കൂത്തമ്പലത്തിന്റെ നവീകരണപ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറു വർഷക്കാലം നിലവിലുണ്ടായിരുന്ന ഭരണസമിതിയ്ക്ക് യാതൊരു വിധ വികസന പ്രവൃത്തികളും നിർവ്വഹിക്കുവാൻ കഴിഞ്ഞില്ലയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു. എഞ്ചിനീയറിംങ് വിഭാഗത്തിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടായിട്ട് പോലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയാത്തത് മുൻ ഭരണസമിതികളുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷത്തെ വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ദേവസ്വം പ്രാധാന്യം നൽകുന്നതെന്നും ചെയർമാൻ അറിയിച്ചു.

Astrologer

ക്ഷേത്രാവശ്യത്തിനായി 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. മൾട്ടിലെവൽ പാർക്കിംങ് , നിർമ്മാണം 6 മാസത്തിനകം പൂർത്തിയാകുമെന്നും തീർത്ഥാടകർക്കായി 20 കോടി രൂപ ചെലവിൽ ക്യുകോംപ്ലക്‌സ്, 3 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ, സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ നിർമ്മാണം എന്നിവ ഉടനെ ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. 40 ലക്ഷം രൂപ വിനിയോഗിച്ച് കൂത്തമ്പലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ടി.വി.എസ് കമ്പിനിയാണ് നിർവ്വഹിക്കുന്നത്. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി വിശിഷ്ടാതിഥിയായി പങ്കെടുത്തു. മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ പ്രകാശ്, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി ഗോപിനാഥൻ, എ.വി പ്രശാന്ത്, കെ.കെ രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, ടി.വി.എസ് കമ്പിനി വൈസ് പ്രസിഡന്റ് യു സെൽവം , പാനൂർ ദിവാകരൻ, എന്നിവർ സംസാരിച്ചു. ദേവസ്വം ഭരണസമിതി അംഗം എം വിജയൻ സ്വാഗതവും അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ നന്ദിയും പറഞ്ഞു.

Vadasheri Footer