728-90

ദേവസ്വത്തിൽ ടൈപ്പിസ്റ്റ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,ഫാർമസിസ്റ്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം

Star

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ടൈപ്പിസ്റ്റ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിൽ രണ്ടു പേരുടെയും ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രെഡ് II ,ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്ക് ഓരോ ഒഴിവുമാണ് ഉള്ളത് ,179 ദിവസത്തേക്കാണ് നിയമനം . താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജ ദേവസ്വം ആഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫാർമസിസ്റ്റ്ഒഴിവിലേക്ക് ജനുവരി മൂന്നിന് രാവിലെ 10 നും ,ടൈപ്പിസ്റ്റ് ഒഴിവിലേക്ക് ഉച്ചക്ക് രണ്ടു മണിക്കും കൂടിക്കാഴ്ച നടക്കും .ഹെൽത്ത് ഇൻസ്‌പെക്ടർ ഒഴിവിലേക്ക് ജനുവരി അഞ്ചിന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച നടക്കുക . കൂടിയ പ്രായ പരിധി 36 വയസ്സാണ് .