Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം താമരയൂർ ക്വാർട്ടേഴ്‌സിൽ നൽകുന്നത് മലിന ജലം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാർ താമസിക്കുന്ന താമരയൂർ ക്വാർട്ടേഴ്‌സിൽ വിതരണം ചെയ്യുന്നത് മലിന ജലമെന്ന് ആക്ഷേപം . കഴിഞ്ഞ രണ്ടാഴ്ചയായി പുഴുവും ചെളിയും കലർന്ന വെള്ളമാണ് ടാങ്കറിൽ വിതരണം ചെയ്യുന്നതെന്ന് താമസക്കാർ ആരോപിച്ചു . കരുവന്നൂർ ശുദ്ധജലപദ്ധതി കമ്മീഷൻ ചെയ്ത തോടെ പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ കുടിവെള്ളമാണ് വാട്ടർ അതോറിറ്റി ദേവസ്വത്തിന് നൽകുന്നത് . എന്നിട്ടും പത്തോളം കുടി വെള്ള ടാങ്കറുകളാണ് ദേവസ്വത്തിന് വേണ്ടി ഇപ്പോഴും ഓടുന്നത് . വെള്ള ടാങ്കറുകരെ സഹായിക്കുന്ന നിലപാട് ആണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം എടുക്കുന്നതത്രെ .അത് കൊണ്ട് എത്ര മഴ പൊയ്‌താലും ,വാട്ടർ അതോറിറ്റി എത്ര വെള്ളം നൽകിയാലും ടാങ്കർ ലോറിയിലെ വെള്ളം ദേവസ്വം വാങ്ങി കൊണ്ടിരിക്കും . ലക്ഷ കണക്കിന് രൂപയാണ് ഈ വിധത്തിൽ ദേവസ്വം ചിലവഴിക്കുന്നത് .വെള്ള ടാങ്കറുകാർ നൽകുന്നത് കുടി വെള്ള മാണോ എന്ന് പരിശോധിക്കാൻ പോലും ദേവസ്വത്തിൽ സംവിധാനം ഇല്ല . ആന കോട്ടയിൽ കുടി വെള്ള ക്ഷാമം പരിഹരിക്കാൻ ആറ് മാസം മുൻപ് കുഴൽ കിണർ നിർമിച്ചെങ്കിലും മരാമത്ത് വിഭാഗത്തിന്റെ അനാസ്ഥ കാരണം തുടർ പണികൾ ചെയ്യാത്തതിനാൽ വെള്ളം എടുക്കാൻ കഴിയാതെ അനാഥമായി കിടക്കുകയാണ് . ദേവസ്വത്തിൽ പകുതിയിലേറെ ജീവനക്കാരും ആശ്രിത നിയമനം വഴി വന്നതിനാൽ കാര്യങ്ങൾ ഗ്രഹിക്കാനോ ഫയൽ എഴുതാനോ അറിയാവുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമായി ചുരുങ്ങി. ഇവരെ ജോലിയിൽ പ്രാപ്തരാക്കി എടുക്കുന്ന കാര്യത്തിൽ മാറി വരുന്ന ഭരണ സമിതികളും പരാജയപ്പെട്ടു . ജീവനക്കാരുടെ സംഘടിത ശക്തിക്ക് മുൻപിൽ ഭരണ സമിതിക്കാർ പലപ്പോഴും മുട്ട് മടക്കേണ്ടി വരികയുംവന്നിട്ടുണ്ട് .

Vadasheri Footer