ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ വി മോഹന കൃഷ്ണന്റെ സത്യപ്രതിജ്ഞ 15 ന്
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ.കെ.വി. മോഹനകൃഷ്ണൻ 15 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും. രാവിലെ 10 ന് ദേവസ്വം കോൺഫ്രൻസ് ഹാളിൽ വെച്ചു നടത്തുന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ പി.വേണുഗോപാൽ ഐ.എ.എസ്സ് സത്യവാചകം ചൊല്ലികൊടുക്കും. നേരത്തെ ചുമതല ഏറ്റ ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അംഗങ്ങളായ സാമൂതിരി രാജ, തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്ത്, കെ.അജിത് എക്സ് എം.എൽ.എ, കെ.വി.ഷാജി, ഇ.പി.ആർ.വേശാല, അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മോഹനകൃഷ്ണനെ ഭരണസമിതിഅംഗമായി നിയമിച്ച് നവമ്പർ 6 ന് ഇറങ്ങിയ ഉത്തരവിൽ ചില അക്ഷരതെറ്റുകൾ വന്നതിനെ തുടർന്ന് തെറ്റുതിരുത്തി വീണ്ടും സർക്കാർഉത്തവ് നവമ്പർ 18 ന് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സത്യ പ്രതിജ്ഞ ചെയ്യിയ്ക്കാമെന്ന് ദേവസ്വം കമ്മീഷ്ണർ നിശ്ചയിച്ചപ്രകാരമാണ് തിരഞ്ഞെടുപ്പിനു ശേഷം സത്യപ്രതിജ്ഞാ ചടങ്ങുനടത്തുന്നത്.