Header 1 = sarovaram
Above Pot

വാക്സീൻ , മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന്, യുഡിഎഫ് പരാതി നൽകി.

തിരുവനന്തപുരം∙ കോവിഡ് വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. യുഡിഎഫ് കൺവീനർ എം.എം.ഹസൻ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കു കൈമാറി. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎയും പരാതി സമർപ്പിച്ചിട്ടുണ്ട്.

12ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ടു നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നാണു പരാതികളിലെ ആവശ്യം. കോവിഡ് വാക്സീൻ വിതരണം സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ തീരുമാനം വരും മുൻപും ആരോഗ്യവകുപ്പിന്റെ ശുപാർശ പോലും ഇല്ലാതെയും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു പരാതികളിൽ ആരോപിച്ചു.

Astrologer

ആരോഗ്യമന്ത്രി കെകെ ശൈലജ നിരന്തരം പറയുന്നത് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുമെന്നാണ്. വോട്ടര്‍മാരേയും സാധാരണക്കാരേയും പേടിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇത്. ഒരു ഭാഗത്ത് ഭയപ്പാടുണ്ടാക്കുകയും മറ്റൊരു ഭാഗത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നുമുള്ള പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു ശനിയാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ആരില്‍നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം, എത്രകണ്ട് വാക്‌സിന്‍ ലഭിക്കുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്സ്ഫഡ് വാക്‌സിനാണ് വിതരണത്തിനെത്തുക എന്നറിയുന്നു. 500മുതല്‍ ആയിരംവരെ രൂപയായിരിക്കും ചെലവ്. ഇതാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക -മുഖ്യമന്ത്രി പറഞ്ഞു.

അവസാനഘട്ട തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം പ്രഖ്യാപനം നടത്തിയാൽ മതിയായിരുന്നു. എന്നാൽ, അതിനു മുൻപ് നടത്തിയത് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ വോട്ടർമാരെ എൽഡിഎഫിനു വേണ്ടി സ്വാധീനിക്കാനാണെന്നു പരാതികളിൽ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ പദ്ധതികളോ സൗജന്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കാന്‍ വിലക്കുണ്ട്. പ്രഖ്യാപിക്കണമെന്നുണ്ടെങ്കില്‍ കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാം. പരാതി കൂടാതെയും നടപടിയെടുക്കാന്‍ കമ്മീഷന് വിവേചനാധികാരമുണ്ട്

Vadasheri Footer