Header 1 vadesheri (working)

വസ്ത്രം മാറുന്നിടത്ത് കാമറ , ഗുരുവായൂർ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി , പിരിച്ചു വിട്ടു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ കണ്ടിജന്റ് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ കാമറ കണ്ടെത്തിയ വിഷയത്തെ ചൊല്ലി നഗര സഭ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയതോടെ ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടു . നഗരസഭ കൗൺസിൽ യോഗം തുട ങ്ങിയ ഉടനെ സ്തീകൾ വസ്ത്രം മാറുന്ന മുറി യിൽ കാമറ സ്ഥാപിച്ചതുമായി ബ ന്ധപ്പെട്ട് കോൺഗ്രസ് കൗൺസി ലർ ആന്റോ തോമസ് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടു . എന്നാൽ ഈ വിഷയം പോലീസിൽ പരാതി നൽകിയിട്ടുള്ളതാണെന്നും പോലീസിന്റെ അന്വേഷണ റിപ്പോർട്ട് വരുന്നതനുസരിച്ച് നടപടി എടുക്കുമെന്നും ചെയർപേഴ്സൺ വി എസ് രേവതി അറിയിച്ചു . ആരോപണ വിധേയനായ താല്ക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി നിറുത്തിയിട്ടുള്ളതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു അതിനാൽ അടിയന്തിര പ്രമേയം അനുവദിക്കാൻ കഴിയില്ലെന്ന് അവർ അഭിപ്രായപ്പെട്ടു .

First Paragraph Rugmini Regency (working)

സ്ത്രീ സൗഹൃദ നഗര സഭയെന്ന് കൊട്ടി ഘോഷിക്കുന്ന ഗുരുവായൂരിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവം അതീവ ഗൗരവ മുള്ളതാണെന്നും ഇത് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു .എന്നാൽ ചെയർ പേഴ്സൺ അവരുടെ നിപടയിൽ ഉറച്ചു നിന്നതോടെ മുദ്രാവാക്യം വിളികളോടെ ചെയർമാന്റെ ചേമ്പറിന് മുന്നിൽ പ്രതിപക്ഷം അണി നിരന്നു . ഉടൻ ഭരണ പക്ഷത്തെ വനിതാ അംഗങ്ങൾ ചെയർ പേഴ്സണ് ചുറ്റും സുരക്ഷാ വലയം തീർക്കുകയും ചെയർ പേഴ്‌സണോട് അജണ്ട വായിച്ച് പാസാക്കാൻ നിർദേശിക്കുകയും ചെയ്തു . ഇതനുസരിച്ച് ചെയർ പേഴ്സൺ അജണ്ട വായിക്കുന്നതിനിടെ . കുറ്റക്കാരെ സംരക്ഷിക്കുന്ന ചെയർ പേഴ്സൺ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിയുമായി ചേമ്പറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു .

new consultancy

Second Paragraph  Amabdi Hadicrafts (working)

ഇതിനിടയിൽ 27 അജണ്ടകളും വായിച്ചു പാസാക്കിയ ശേഷം കൗൺസിൽ യോഗം പിരിച്ചു വിട്ടു . മുദ്രാവാക്യം വിളികളോടെ പുറത്തേക്കിറങ്ങിയ പ്രതിപക്ഷം നഗര സഭ ഓഫീസിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു . യോഗം ആരംഭിക്കുന്നതിന് മുൻപ് പ്ലക്കാർഡു മായാണ് പ്രതിപക്ഷം കൗൺസിലിലേക്ക് കടന്നു വന്നത് . അതേ സമയം പ്രധാന പ്പെട്ട അജണ്ടകൾ ഉള്ള ദിവസം അത് ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയുള്ള ഇടത് വലത് മുന്നണികളുടെ തന്ത്ര മാണ് കൗൺസിലിലെ ബഹളവും യോഗം പിരിച്ചു വിടലും എന്ന് ബി ജെ പി യുടെ ഏക അംഗം ശോഭ ഹരിനാരായണൻ ആരോപിച്ചു

buy and sell new