കേരളത്തെ മദ്യ- ലഹരി മാഫിയക്ക് തീറെഴുതിക്കൊടുത്തു : വി സി കബീർ മാസ്റ്റർ

">

തൃശൂർ : ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകയോഗം സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനനില തകർക്കും വിധം സംസ്ഥാനം മദ്യ- ലഹരി മാഫിയക്ക് തീറെഴുതിക്കൊടുക്കകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നതെന്ന് വി.സി.കബീർ അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു.

new consultancy

ജില്ലയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരിൽ തീരപ്രദേശങ്ങൾ കേന്ദ്രമാക്കി ബോധവത്ക്കരണം ശക്തിപ്പെടുത്തുമെന്നും തിരഞ്ഞെടുക്കപ്പെട്ട 25 സെക്കൻഡറി,ഹയർ സെക്കൻഡറി സ്കൂളുകളിൽ “സമകാലിക ഭാരതത്തിൽ ഗാന്ധിസത്തിന്റെ പ്രസക്തി ” എന്ന വിഷയത്തിൽ പ്രബന്ധ മത്സരം സംഘടിപ്പിക്കുമെന്നും ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.സംസ്ഥാന സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, സജീവൻ നടത്തറ,അർച്ചന അശോക്, കൃഷ്ണദാസ് പുന്നയൂർക്കുളം, മുഹമ്മദ് ഇഖ്ബാൽ, രാജ്കുമാർ സിതാര, ടി.എൻ.ജയരാജ്, ഷെഫി കൊട്ടാരത്തിൽ,സന്തോഷ് നെടിയമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലൈ 20ന് കൺവെൻഷൻ നടത്തുവാനും തീരുമാനിച്ചു

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors