ഗുരുവായൂരിൽ സിപി ഐ യുടെ ബഹിഷ്കരണ തന്ത്രം പിഴച്ചു , പ്രതിപക്ഷ സഹായത്തോടെ ചെയർമാൻ മറി കടന്നു
ഗുരുവായൂർ : നഗര സഭയിൽ സി പി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ പിഴച്ചു .കൗൺസിൽ യോഗം ബഹിഷ്കരിച്ചാൽ കൗൺ സിലിൽ ഭൂരി പക്ഷ മില്ലാതെ നഗര സഭ ചെയർ മാൻ രാജി വെക്കാൻ നിർബന്ധിത യാകും എന്നായിരുന്നു നേതൃത്വ ത്തിന്റെ വിലയിരുത്തൽ . ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരിക്കുന്ന എൽ.ഡി.എഫിൽ നിന്ന് അഞ്ച് സി.പി.ഐ അംഗങ്ങൾ വിട്ടുനിന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു .എന്നാൽ ഭരണ പക്ഷത്തിന് ഭൂരി പക്ഷ മില്ലാത്ത കൗൺസിലിൽ പ്രതിപക്ഷം വോട്ടിംഗ് അവശ്യ പ്പെടാതിരുന്നതോടെ സി പി യുടെ സമ്മർദ്ദ തന്ത്രം വേണ്ടത്ര ഏശിയില്ല .കടുത്ത കമ്മ്യുണിസ്റ്റ്കാരിയല്ലാത്ത ചെയർമാൻ പി കെ ശാന്ത കുമാരിയെ മാറ്റാൻ തങ്ങളായിട്ട് അവസരം കൊടുക്കേണ്ട എന്ന നിലപാട് ആണ് പ്രതിപക്ഷം കൗൺസിലിൽ കൈ കൊണ്ടത് .
.
തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ പ്രൊഫ.പി.കെ.ശാന്തകുമാരി രാജിവെക്കാത്തതിൽ പ്രതിഷേധിച്ച് ആണ് സി.പി.ഐ കൗൺസിലർമാർ കൗൺസിൽയോഗം ബഹിഷ്‌കരിച്ചത് . സി പി ഐ യിൽ നിന്ന് അടുത്ത ചെയർപേഴ്‌സനാകേണ്ട വി.എസ്.രേവതി , പാർലമെന്ററി പാർട്ടി ലീഡർ അഭിലാഷ് വി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് സി.പി.ഐ കൗൺസിലർമാരാണ് യോഗം ബഹിഷ്‌കരിച്ചത്. സി.പി.ഐയുടെ ഈ നിലപാട് അപക്വമാണെന്ന് ജനതാദൾ എസ്.കക്ഷിനേതാവ് സുരേഷ് വാര്യർ അഭിപ്രായപ്പെട്ടു.
ചക്കംകണ്ടം മാലിന്യ പ്രശ്‌നം ചൂടേറിയ ചർച്ചക്ക് വഴിവെച്ചു.നൂറ് വർഷം കഴിഞ്ഞാലും ചക്കം കണ്ടം പ്രദേശത്തെ കിണറുകളിലെ ഇ കോളി ബാക്ടീരിയകൾ നശിക്കില്ല എന്ന് കൗൺസിലർ ലത പ്രേമൻ ആരോപിച്ചു .അത്രയധികമാണ് ഇ കോളി ബാക്ടീരിയകൾ .ഗുരുവായൂരിന്റെ മാലിന്യം ചക്കം കണ്ടത്തുകാർ പേറണമെന്ന് ഏതു പുസ്തകത്തിലാണ് എഴുതി വച്ചിട്ടുള്ളതെന്ന് അവർ ചോദിച്ചു .നാൽപത് വർഷമായി ഗുരുവായൂരിലെ മാലിന്യം ചക്കം കണ്ടം പ്രദേശത്തേക്ക് ഒഴുക്കി വിട്ടു തുടങ്ങിയിട്ട് .
കെട്ടിടങ്ങളുടെ പ്ലാൻ സമർപ്പിക്കുന്ന വിഷയത്തിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർ എ.ടി. ഹംസ ആവശ്യപ്പെട്ടു.
പാർക്കിങ് ഗ്രൗണ്ടിന്റെ പേരിൽ തടാകം ഗ്രൗണ്ടിൽ പാടം നികത്തിയത് അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചെയർപേഴ്‌സൺ അംഗീകരിച്ചു. വാർഡ് കൗൺസിലറുടെ അനുമതിയോടെയാണ് പാടം നികത്തിയെതെന്നാണ് സ്ഥലമുടമയുടെ പ്രതിനിധികൾ പറഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ബസ് സ്റ്റാൻഡ് ടെർമിനൽ, ഷോപ്പിങ് മാൾ എന്നിവയുടെ ഡി.പി.ആർ തയ്യാറാക്കാൻ ഗവ. എൻജിനീയറിങ് കോളജുമായി കരാർ ഒപ്പിടാൻ തീരുമാനമായി. പടിഞ്ഞാറെ നടയിൽ ദേവസ്വത്തിന്റെ പൊതുശൗച്യാലയം പ്രവർത്തിക്കുന്ന നഗരസഭയുടെ 25 സെന്റോളം ഭൂമിക്ക് പകരം ഭൂമി ലഭിക്കുന്നതിന് ഉന്നതതല ചർച്ച നടത്തും. മുനിസിപ്പാലിറ്റികൾ തമ്മിലുള്ള സൗഹൃദ ഫുഡ്‌ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നഗരസഭ ജീവനക്കാരെ യോഗം അഭിനന്ദിച്ചു.
ജൈവവളത്തിന് പണം നൽകിയവർക്ക് വളം നൽകാൻ ഉടൻ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായുള്ള സൗജന്യ കലാപരിശീലന പദ്ധതിയുടെ വിശദാംശങ്ങൾ കോഓർഡിനേറ്റർ ദിവ്യ അവതരിപ്പിച്ചു. ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. ശാന്തകുമാരി യോഗത്തിൽ അധ്യക്ഷയായിരുന്നു .വൈസ് ചെയർ മാൻ കെ പി വിനോദ് ,ആന്റോ തോമസ് ,ടി ടി ശിവദാസൻ ,ബാബു ആളൂർ ,ജോയ് ചീരൻ ,ആർ വി മജീദ് ,പി എസ് ഷനിൽ ,രാജൻ ,അബ്ദുൾ റഷീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു ,