കുന്നംകുളത്ത് പുതിയ റൂറൽ ആർ.ടി ഓഫീസ് ആരംഭിക്കണമെന്ന്

ഗുരുവായൂർ: കുന്നംകുളം താലൂക്ക് കേന്ദ്രീകരിച്ച് പുതിയ റൂറൽ ആർ.ടി ഓഫീസ് ആരംഭിക്കണമെന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒല്ലൂർ, പുതുക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സാറ്റ്‌ലൈറ്റ് ആർ.ടി ഓഫീസുകൾ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൃപ്രയാറിലെ പുതിയ സബ് ആർ.ടി ഓഫീസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുയർന്നു. മുൻ സംസ്ഥാന പ്രസിഡന്റ് തോമസ് ലൂക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി.ഹനീഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ഗോപകുമാർ, സെബാസ്റ്റ്യൻ ജോസഫ്, മേഴ്‌സികുട്ടി സാമുവേൽ, ബി.വിജയകുമാർ, ഡിപിൻ ജയിംസ് എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി പി.വി.ഹനീഫ (പ്രസിഡന്റ്), ഡിബിൻ ജയിംസ് (സെക്രട്ടറി), ജിനിത നാരായണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Astrologer