Header

പ്രസിദ്ധമായ പഞ്ചരത്ന കീർത്തനാലാപനം ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി

ഗുരുവായൂര്‍ :ഗുരുപവനപുരിയുടെ കാതിനും മനസിനും കുളിര്‍മ്മ നല്‍കി ചെമ്പൈ സംഗീതോല്‍ സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തനം‌ ചെമ്പൈ സംഗീത മണ്ഡപത്തില്‍ അരങ്ങേറി .രാവിലെ 9 മണിക്ക് സൌരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതി കീര്‍ത്തനസ്തുതി യോടെ യാണ് തുടക്കം കുറിച്ചത് പഞ്ചരത്നത്തിലെ ആദ്യ കീര്‍ത്തന മായ ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (നാട്ട രാഗം ആദി താളം) തുടങ്ങി ,ദുഡുകു ഗ നന്നേ, ദൊരേ, കൊഡുകു ബ്രോചുരാ എന്തോ ( ഗൗള രാഗം ആദി താളം )സാധിംചെനെ ഓ മനസാ ( ആരഭി രാഗം ആദി താളം ) കനകന രുചിരാ ( വരാളിരാഗം ആദി താളം ) അവസാന കീര്തനമായ എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു ( ശ്രീ രാഗം ആദി താളം ) ആലപിച്ചു . ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് സംഗീത പെരുമഴ തീര്‍ത്തത് മേല്‍പത്തൂര്‍ ആഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ സംഗീത പ്രേമികള്‍ നിറഞ്ഞ കൈയടിയോടെയാണ് സീകരിച്ചത്

വേദിയില്‍ ചേർത്തല ഡോ : കെ എന്‍ .രംഗ നാഥ ശര്‍മ, മണ്ണൂര്‍ രാജകുമാരനുണ്ണി,വെങ്കിട്ട രമണൻ പോറ്റി ,പാര്‍വതീ പുരം പത്മനാഭയ്യര്‍ ,ഡോ : വി ആര്‍ ദിലീപ്,ഡോ : ഗുരുവായൂര്‍ മണികണ്ഠന്‍ ,ഡോ ടി വി മണികണ്ഠന് ,ആനയടി പ്രസാദ് , വെള്ളിനേഴി സുബ്രമണ്യന്‍ , കാഞ്ഞങ്ങാട് ടി പിശ്രീനിവാസ്. ആറ്റു വശേരി മോഹനന്‍ പിള്ള, അഭിറാം ഉണ്ണി ,നെടുംകുന്നം ശ്രീദേവ് , മൂഴിക്കുളം ഹരികൃഷ്ണൻ ,ഡോ ഇ എന്‍ സജിത്,ഡോ സദനം ഹരികുമാർ ,എം കെ ശങ്കരൻ നമ്പൂതിരി ,ഡോ കെ ഓമനക്കുട്ടി ,ഡോ രാധാ നമ്പൂതിരി ,ഡോ :വിജയലക്ഷ്മി സുബ്രമണ്യന്‍ ,മാതംഗി സത്യമൂര്‍ത്തി ,ഡോ :ബി അരുന്ധതി, പുഷ്പ രാമകൃഷ്‌ണൻ , ലക്ഷ്മി കൃഷ്ണകുമാർ ,ഗീത ദേവി വാസുദേവൻ , ഡോ മിനി ,രഞ്ജിനി വർമ്മ ,ജയശ്രീ രാജീവ്‌, സുബ്ബലക്ഷ്മി കൃഷ്ണമൂർത്തി ,ആനയടി ധന ലക്ഷ്‌മി ,ബാലാ മണി ഈശ്വർ , മഹിത വർമ്മ , വിജയശ്രീ ഹരിദാസ് ,ഡോ മൈഥിലി , സുകുമാരി നരേന്ദ്രമേനോൻ ,എന്നിവര്‍ വായ് പാട്ടില്‍ അണിനിരന്നു . എന്നിവരും പുല്ലാങ്കുഴലില്‍ ഡോ പി പത്മോഷും പിന്തുണ നല്‍കി ,

Astrologer

.

മൃദംഗത്തില്‍ തിരുവനന്ദപുരം വി .സുരേന്ദ്രന്‍ , ചേർത്തല എ കെ രാമചന്ദ്രൻ ,പ്രൊഫസര്‍ വൈക്കം പി എസ് .കെ എം എസ് മണി , കുഴല്‍മന്ദം രാമകൃഷ്ണന്‍, ആലുവ ഗോപാലകൃഷ്ണന്‍ , ചാലക്കുടി രാംകുമാര്‍ വര്‍മ്മ ,ചങ്ങനാശ്ശേരി ജയൻ ,ശ്രീകാന്ത് പുളിക്കൻ ,ആർ വി രാജേഷ് ,അനിലക്കാട് ജയൻ ,സായ് പ്രസാദ് ,ചന്ദിരൂർ തിലകരാജ് ,തലവൂർ ബാബു ,കെ വി പ്രവീൺ ,കെ പി രമേശ് കുമാർ ,ചേപ്പാട് കൃഷ്ണൻനമ്പൂതിരി ,ഗഞ്ചിറ കടനാട് ജി അനന്ത കൃഷ്ണൻ ,ഘടം അഞ്ചൽ കൃഷ്‍ണയ്യർ ,തിരുവനന്തപുരം വി കാര്‍ത്തികേയന്‍ ,തിരുവനന്തപുരം രാജേഷ് ,ഇരണിയിൽ സുബ്രഹ്മ്ണ്യ ശർമ്മ ,മുഖർ ശംഖ് പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്‌ ,ഗോപി നാദലയ,പരവൂർ ഗോപകുമാർ ,കെ ഹരിപ്രകാശ ,ഇടക്ക് നന്ദകുമാർ ജ്യോതിർ ദാസ് എന്നിവർ പക്കമേളമൊരുക്കി