ഗുരുപാദപുരിയിലെ ദേശവിളക്ക് ഭക്തി പുരസ്സരം , അന്നദാനത്തിൽ പതിനായിരത്തിലധികം ഭക്തർ പങ്കെടുത്തു

">

ചാവക്കാട് : ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവവും അന്നദാനവും ചാവക്കാട് ശ്രീവിശ്വനാഥക്ഷേത്ര സന്നിധിയിൽ വെച്ച് ശനിയാഴ്ച ഭക്തി പുരസ്സരം ആഘോഷിച്ചു . ശനിയാഴ്ച പുലർച്ചെ പ്രത്യക്ഷഗണപതിഹോമത്തോടെ ചടങ്ങുകൾക്കു തുടക്കമായത് . രാവിലെ ഒൻപതരക്ക് ആനയൂട്ടും നടന്നു

തുടർന്ന് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ജീവകാരുണ്യസഹായ വിതരണവും നടത്തി . . വൈകീട്ട് നൂറുകണക്കിന് വനിതകൾ കൈകളിലേന്തിയ രാത്രി താലം ,അയ്യപ്പസ്വാമി ക്ഷേത്രം മാത്യകയിലുള്ള തങ്കരഥം ,ഉടുക്കുപാട്ട്,കാവടികൾ , നാദസ്വരം ,പഞ്ചവാദ്യം ,ആന ,നാടൻ കലാരൂപങ്ങൾ തുടങ്ങിയവ അണിനിരക്കുന്ന ആഘോഷമായ പാലകൊമ്പ് എഴുന്നെള്ളിപ്പ് തിരുവത്ര ഗ്രാമക്കുളം ശ്രീ കാർത്ത്യായനി ഭഗവതിക്ഷേത്രത്തിൽ നിന്നും വൈകീട്ട് ആറിന് പുറപ്പെട്ട് രാത്രി ശ്രീ വിശ്വനാഥ ക്ഷേത്രസന്നിധിയിൽ എത്തിചേർന്നു .ഉച്ചക്കും രാത്രിയും നടന്ന അന്നദാനത്തിൽ പതിനായിരത്തിൽ പരം ഭക്തർ പങ്കെടുത്തു .

രാത്രി ജി കെ പ്രകാശന്റെ നേതൃത്വത്തിൽ ഗുരുവായൂർ ഭജനമണ്ഡലിയുടെ സാമ്പ്രദായിക ഭജന അരങ്ങേറി .തുടർന്ന് .ഉടുക്കുപാട്ട് , തിരിഉഴിച്ചിൽ ,പാൽകിണ്ടി എഴുന്നെള്ളിപ്പ്,കനലാട്ടം ,വെട്ടും തടയും എന്നിവയും നടന്നു ,

Leave a Reply

Your email address will not be published. Required fields are marked *

Sponsors