ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷു സംക്രമദിനത്തിൽ ലക്ഷ ദീപാർച്ചന
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷു സംക്രമ ദിനമായ ഞായറാഴ്ച്ച ലക്ഷദീപാര്‍ച്ചന നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു., അന്നേദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, അലങ്കാരങ്ങളും, സാംസ്‌ക്കാരിക സദസ്സും സംഘടിപ്പിക്കും . . ലക്ഷദീപാര്‍ച്ചനയുടെ വര്‍ണ്ണഭംഗി ആസ്വദിച്ചുതൊഴാന്‍ എത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ഓരോ വര്‍ഷവും കൂടി വരുന്നത് ഈ ദീപാര്‍ച്ചനയുടെ മാഹാത്മ്യത്തെ സൂച്ചിപ്പിയ്ക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ 12-വര്‍ഷമായി ഗുരുവായൂര്‍ സ്വദേശി തെക്കുമുറി ഹരിദാസിന്റെ വകയായി ലക്ഷദീപാര്‍ച്ചന നടത്തി ദീപകാഴ്ച്ച ഒരുക്കുന്നത് ക്ഷേത്രം മാതൃസമിതിയാണ്. ഈ മഹദ് സംരഭത്തില്‍ പ്രമുഖ രാഷ്ട്രീയ-കലാസാംസ്‌ക്കാരിക-സാഹിത്യമേഖലയിലെ പല പ്രമുഖരും പങ്കെടുക്കും. ദീപാര്‍ച്ചനയ്ക്ക് വേണ്ടതായ സിറാമിക് ചിരാതുകള്‍, തിരികള്‍, ചന്ദനതിരികള്‍, കര്‍പ്പൂരം, സാമ്പ്രാണി, നെയ്യ്, എള്ളെണ്ണ എന്നിവ ഭക്തജനങ്ങള്‍ക്ക് കാണിയ്ക്കയായി മുന്‍കൂട്ടി സമര്‍പ്പിയ്ക്കാവുന്നതാണെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കൂടാതെ മെയ്മാസം 3-മുതല്‍ 13-ാംതിയ്യതി കൂടിയ ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നവീകരണകലശവും നടത്തുന്നതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ക്ഷേത്രം ഭാരവാഹികളായ അഡ്വ: മുള്ളത്ത് വേണുഗോപാല്‍, കലാനിലയം സുകുമാരന്‍, സി.അച്ച്യുതന്‍നായര്‍, മൂന്നിനി വിജയന്‍നായര്‍ എന്നിവര്‍ അറിയിച്ചു. 70-ലക്ഷത്തിലേറെ രൂപ ചിലവഴിച്ചാണ് നവീകരണകലശം നടത്തുന്നത്. നവീകരണകലശത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, അലങ്കാരങ്ങള്‍ എന്നിവയും, താന്ത്രികചടങ്ങുകള്‍ക്കുപുറമെ നിത്യവും അന്നദാനവുമുണ്ടാകും. നവീകരണകലശം നടക്കുന്ന എല്ലാദിവസവും വൈകീട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തോട്‌ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ സാംസ്‌ക്കാരിക സദസ്സ്, പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടായിരിയ്ക്കും. ക്ഷേത്രപുനരുദ്ധാരണ മഹായജ്ഞത്തിന്റെ 8-ാംഘട്ടത്തില്‍ പൂര്‍ത്തീകരിയ്ക്കാനുള്ള ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണവും ഇതോടെ ആരംഭിയ്ക്കുമെന്നും, ബൃഹത്തായ ഈ പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നതിനായി 501-അംഗ സ്വാഗതസംഘവും രൂപീകരിച്ചിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു.