Above Pot

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് തെരുവോര മക്കൾക്ക് വിഷു സദ്യ നൽകി

ഗുരുവായൂർ : ചേംബർ ഓഫ് കോമേഴ്സിന്റ ആഭിമുഖ്യത്തിൽ തെരുവോര മക്കൾക്ക് വിഷു സദ്യയും വിഷുകൈനീട്ടവും നൽകി. ചേമ്പറിന്റെ വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതിയിൽ ചേർന്ന യോഗം എം.എൽ.എ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.തെക്കു°മുറി ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും തെരുവ് മക്കൾക്ക് വിഷുകൈ നീട്ടവും നൽകി. അദ്ദേഹത്തിന്റെ അമ്മ തങ്കമ്മയുടെ സ്മരണാർത്ഥമാണ് സദ്യ നടത്തിയത്.പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ അദ്ധ്യക്ഷത വഹിച്ചു’ അഡ്വ.രവിചങ്കത്ത്, വസന്ത മണിട്ടീച്ചർ, പി.മുരളീധര കൈമൾ , ആർ.വി. റാഫി, കെ.ആർ.ഉണ്ണികൃഷ്ണൻ, പി.കെ.അബു പക്കർ പി.എം.അബ്ദുൾ റഷീദ്, വിനീത് എം കെ .മോനുട്ടി., മുരളി അകമ്പടി, ബാല ഉള്ളാട്ടിൽ, എം.ശ്രീനാരായണൻ എന്നിവർ പ്രസംഗിച്ചു