Madhavam header
Above Pot

ഗുരുവായൂര്‍ മെട്രോ ലിങ്ക്‌സ് ക്ലബ്ബിന്റെ 19-ാം വാര്‍ഷികാഘോഷം ഞായറാഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ മെട്രോ ലിങ്ക്‌സ് ക്ലബ്ബിന്റെ 19-ാം വാര്‍ഷികാഘോഷവും, കുടുംബ സംഗമവും, ഞായറാഴ്ച്ച വൈകീട്ട് ക്ലബ്ബ് ഹൗസില്‍വെച്ച് സംഘടിപ്പിച്ചിരിയ്ക്കുന്നതായി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷം, വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും പ്രസിഡണ്ട് കെ.കെ. സേതുമാധവന് അദ്ധ്യക്ഷത വഹിക്കും . ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി ചടങ്ങില്‍ മുഖ്യാതിഥിയാകും.ഗുരുവായൂരിലെ അഞ്ച് എൽപി യു പി സ്‌കൂളുകളിലെ 100-വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടക്കും

ജില്ലാ നേഴ്‌സസ് അവാര്‍ഡ് നേടിയ ക്ലബ്ബ് അംഗം അജിതാരഘുനാഥിനെ ചടങ്ങില്‍ ആദരിയ്ക്കും. ക്ലബ്ബ് സ്ഥാപക പ്രസിഡണ്ട് ജോര്‍ജ്ജ് തരകന്‍, വൈസ് പ്രസിഡണ്ട് ജ്യോതിഷ് ജാക്ക്, ജോ: സെക്രട്ടറി ട്രിജോ പാലത്തിങ്കല്‍, മെട്രോ ലേഡീസ് പ്രസിഡണ്ട് ട്വിങ്കില്‍ ട്രിജോ, മെട്രോ ലേഡീസ് ജനറല്‍ സെക്രട്ടറി ബിന്ദു ജെയ്‌സണ്‍ . ജനറല്‍ സെക്രട്ടറി ബാബു വര്‍ഗ്ഗീസ്, സ്വാഗതവും, ട്രഷറര്‍ ഗിരീഷ് സി. ഗീവര്‍ എന്നിവർ സംസാരിക്കും വാര്‍ത്താസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.കെ. സേതുമാധവന്‍, ജോ: സെക്രട്ടറി ട്രിജോ പാലത്തിങ്കല്‍, ട്രഷറര്‍ ഗിരീഷ് സി. ഗീവര്‍, ടി.ഡി. വാസുദേവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Vadasheri Footer