Madhavam header
Above Pot

പതാകദിനത്തിൽ സി ഐ ടി യു ശുചീകരണപ്രവർത്തനങ്ങൾ നടത്തി

ഗുരുവായൂര്‍: സി.ഐ.ടി.യു തൊഴിലാളി സംഘടനയുടെ പതാക ദിനമായ ഇന്നലെ, ഗുരുവായൂരിലെ ചുമട്ടുതൊഴിലാളികള്‍ സ്‌ക്കൂള്‍ പരിസത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. ഗുരുവായൂര്‍ ഗവ: യു.പി സ്‌ക്കൂള്‍ പരിസരമാണ് ഗുരുവായൂരിലെ മുപ്പതോളം സി.ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയത്. ശുചീകരണപ്രവര്‍ത്തനത്തിന് ഗുരുവായൂര്‍ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി സെക്രട്ടറി എം.കെ. സജീവന്‍, യൂണിയന്‍ ലീഡര്‍ സി.എസ്. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
സി ഐ ടി യു ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി ശുചീകരിച്ചു . ശുചീകരണത്തിന് ഉൽഘാടനം ചെയർ മാൻ എൻ കെ അക്ബർ നിർവഹിച്ചു . ടിടി ശിവദാസ് അധ്യക്ഷത വഹിച്ചു . കെ പി വിനോദ് കെ എം അലി ടി എസ് ഷനിൽ എന്നിവർ സംസാരിച്ചു .

Vadasheri Footer