ഗുരുവായൂരിലെ കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം.

">

ഗുരുവായൂർ: കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം. പുത്തമ്പല്ലി ഒ.കെ. നാരായണൻ നായരുടെ ഉടമസ്ഥതയിലുള്ള ഒ.കെ.എൻ. കാറ്ററിങ് സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അർധരാത്രി 1.15ഓടെ എത്തിയ 15ഓളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഒരു സ്കോർപിയോയും, ഒരു ജീപ്പും, മൂന്ന് ബൈക്കുകളും, കാറ്ററിങിന് ഉപയോഗിക്കുന്ന പാത്രങ്ങളും അടിച്ചു തകർത്തു.

കാറ്ററിങ് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം തന്നെയാണ് നാരായണൻ നായരുടെ വീടും. നാരായണൻ നായരുടെ മകൻ രഞ്ജിത്ത് തങ്ങളുടെ സംഘത്തിലെ രണ്ടു പേരെ മർദിച്ചെന്നും അതിന് പകരം വീട്ടാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും പറഞ്ഞായിരുന്നു അക്രമം. തൻറെ മകൻ അങ്ങിനെ ചെയ്യില്ലെന്ന് നാരായണൻ നായർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ ചെവിക്കൊണ്ടില്ല. അവർ കൈയിൽ കിട്ടിയതെല്ലാം അടിച്ചു തകർത്തു. ഏകദേശം രണ്ടരയോടെയാണ് സംഘം മടങ്ങിയതെന്ന് നാരായണൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors