ഗുരുവായൂരിൽ നിർമിച്ച മരചക്കിന്റെ ട്രയല്‍ റണ്ണും സാമദരണ സദസ്സും നടന്നു

">

ഗുരുവായൂർ : കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന മരചക്കിന്റെ ട്രയല്‍ റണ്ണും സാമദരണ സദസ്സും നടന്നു. ജീവ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ നടന്ന മരചക്കിന്റെ ട്രയല്‍ റണ്‍ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 50 വര്‍ഷത്തിന് ശേഷം മരചക്ക് പുനര്‍നിര്‍മ്മിച്ച തൈക്കാട്ടില്‍ സോമന്‍, മോഹനന്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ചക്കിന്റെ ചെറിയ രൂപം ജൈവകര്‍ഷക സമിതി ജില്ലാ സെക്രട്ടറി ബാബു ഇരിങ്ങാലക്കുടക്ക് കൈമാറി ‘ചക്ക് കൈമാറ്റം’നടത്തി.

new consultancy

കാളയെ ഉപയോഗിച്ച ്ചക്ക് പ്രവര്‍ത്തിച്ച് എള്ളെണ്ണ ആട്ടിയെടുത്തു. യോഗത്തില്‍ കൗണ്‍സിലര്‍ ടി.കെ.സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. ജീവ രക്ഷാധികാരി ഡോ: പി.എ.രാധാകൃഷണന്‍ ആമുഖപ്രസംഗം നടത്തി. പ്രതിപക്ഷ നേതാവ് എ.പി ബാബു, അഡ്വ.രവിചങ്കത്ത്, പി.ഐ.സൈമണ്‍, കെ.ജി.സുരേന്ദ്രന്‍, കെ.യു.കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച ചക്ക് ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോകും. അടുത്ത ദിവസങ്ങളില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം നല്‍കും. ചക്ക് പ്രവര്‍ത്തിപ്പിക്കുന്നത് കാണാന്‍ നിരവധി പേരാണ് എത്തി ചേര്‍ന്നത്.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors